ഉദുമൽപേട്ട: കഴിഞ്ഞ ഒന്നുരണ്ട് മാസങ്ങളായി രാജകീയ സ്ഥാനം അലങ്കരിച്ചിരുന്ന തക്കാളിയുടെ വില കുത്തനെ കൂപ്പുകുത്തി.14 കിലോ പെട്ടിക്ക് 140 രൂപയായിരുന്നു ഇന്നലെ ഉദുമൽപേട്ട മാർക്കറ്റിലെ വില.
ഒരു മാസം മുൻപ് 14-കിലോ പെട്ടിക്ക് 2500-രൂപ വരെ വില ലഭിച്ചിരുന്നു.വിളവ് ഗണ്യമായി കുറഞ്ഞതും അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള വരവ് നിലച്ചതുമാണ് വില വര്ധിക്കുവാൻ കാരണമായത്.
അതേസമയം ഇന്നലെ ഉദുമൽപേട്ട മാർക്കറ്റിലെത്തിയത് ഒരു ലക്ഷം പെട്ടി തക്കാളിയാണ്.ലേലക്കമ്മീഷൻ തുക കുറച്ചപ്പോൾ കര്‍ഷകന്റെ കൈയില്‍ ലഭിച്ചത് നാമമാത്രമായ തുകയായിരുന്നു.വില വര്‍ധിച്ചതോടെ കൂടുതല്‍ കര്‍ഷകർ തക്കാളി കൃഷിയിലേക്ക് തിരിഞ്ഞത് ഭാവിയിൽ കൂടുതൽ വിലയിടിവിലേക്ക് കാര്യങ്ങൾ എത്തിക്കുന്ന സാഹചര്യമാണ് നിലവിൽ കാണുന്നത്.