Lead NewsNEWS

ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ ബുധനാഴ്ച വിധി

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ ബുധനാഴ്ച വിധിപറയും.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ഏറ്റവും അവസാനമായി ശിവശങ്കറില്‍നിന്ന് കസ്റ്റംസ് എടുത്ത മൊഴിയുടെ പകര്‍പ്പ് അടുത്ത ദിവസം ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

Signature-ad

അതേസമയം തന്റെ കക്ഷിക്കെതിരെ ഒരു തെളിവും കസ്റ്റംസിനു ലഭിച്ചിട്ടില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ശിവശങ്കറിന്റെ സ്വര്‍ണക്കടത്തിലെ ഇടപെടല്‍ വ്യക്തമാണെന്നു കസ്റ്റംസ് കോടതിയില്‍ വാദിച്ചു.

ഏഴു തവണ നടത്തിയ യാത്രകളുടെ ചെലവുകള്‍ സ്വയം വഹിച്ചതായാണു ശിവശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ഗൂഢലക്ഷ്യങ്ങള്‍ പുറത്തു വരാനുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു. മാത്രമല്ല 2015 മുതല്‍ ആരോഗ്യപ്രശ്‌നമുണ്ടെന്നു പറയുന്ന ശിവശങ്കര്‍ പിന്നെ എങ്ങനെയാണ് വിദേശയാത്രകള്‍ നടത്തിയതെന്നും കസ്റ്റംസ് ചോദിച്ചു.

Back to top button
error: