തിരുവനന്തപുരം: നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് സപ്ലൈകോ പണം നല്‍കിയില്ലെന്ന നടന്‍ ജയസൂര്യയുടെ പ്രസ്താവനയില്‍ വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെ, ജയസൂര്യയ്ക്ക് പിന്തുണയുമായി കോണ്‍?ഗ്രസ് നേതാക്കള്‍. ‘സ്ഥലം അളക്കണ്ടേല്‍ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണം’ എന്നായിരുന്നു യൂത്ത് കോണ്‍?ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ സമൂഹമാധ്യക്കുറിപ്പില്‍ അഭിപ്രായപ്പെട്ടത്.
”സര്‍ക്കാരിന്റെ കാര്‍ഷിക മേഖലയിലെ വീഴ്ച്ചകളെ വിമര്‍ശിച്ച ജയസൂര്യ, സംഘിയാണ് എന്ന സിപിഎം പ്രതിരോധം കണ്ടു. ചിലര്‍ ഒരു പടി കൂടി കടന്ന് സംഘപരിവാറുകാരെ തിരിച്ചറിയാന്‍ കോണ്‍ഗ്രസ്സ് ജാഗ്രത കാണിക്കണം എന്ന ക്ലാസ്സ് എടുക്കുന്നതും കണ്ടു. ജയസൂര്യ ലക്ഷണമൊത്ത സംഘപരിവാറുകാരനാണ് എന്ന് തന്നെയിരിക്കട്ടെ, അങ്ങനെയെങ്കില്‍ സംഘിക്ക് വേദി കെട്ടി കൊടുത്തിട്ടാണോ ഞങ്ങളെ പഠിപ്പിക്കാന്‍ വരുന്നത്?”. മറ്റൊരു കുറിപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയില്‍ സംസാരിക്കവെയാണ്, മന്ത്രിമാരായ പി പ്രസാദിനേയും പി രാജീവിനെയും വേദിയിലിരുത്തി ജയസൂര്യ സര്‍ക്കാരിനെ വിമര്‍ശിച്ചത്. നെല്ലിന്റെ വില കിട്ടാത്ത കര്‍ഷകര്‍ തിരുവോണ ദിവസം പട്ടിണി കിടക്കുകയാണെന്നും ആരും കൃഷിയിലേക്ക് തിരിയാത്തത് സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള സമീപനങ്ങള്‍ കൊണ്ടാണെന്നും ജയസൂര്യ വിമര്‍ശിച്ചിരുന്നു.