വ്യത്യസ്തങ്ങളായ ആചാരങ്ങളും രീതികളും നാടുമാറുന്നതനനുസരിച്ച് ഓണത്തിനും നമുക്ക് കാണാം. ഓണത്തിന് സദ്യ വിളമ്ബുമ്ബോള്‍ അതിതല്പം ചുറ്റുമുള്ളതിനും നീക്കി വയ്ക്കുന്ന ഒരു പതിവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?
വീട്ടിലെ അരുമകളായ നായയെയും പൂച്ചയേയുമൊക്കെ നമുക്കൊപ്പം ഊട്ടുന്ന ഓണത്തിന് ഇവിടെ ഭക്ഷണം പങ്കുവയ്ക്കുന്നത് ഉറുമ്ബുകള്‍ക്കും വാനരന്മാര്ക്കുമാണ്. ഉറുമ്ബോണമെന്നും വാനരസദ്യയെന്നും വിളിക്കുന്ന ഈ ചടങ്ങുകള്‍ അതേസമയം കേരളത്തിലെല്ലായിടത്തും കാണാനാകില്ല.
ഉറുമ്ബോണം
തിരുവോണത്തിന് മനുഷ്യര്‍ സദിയ കഴിക്കുമ്ബോള്‍ അതിലല്പം ഉറുമ്ബുകള്‍ക്കും നല്കുന്ന ചടങ്ങാണ് ഉറുമ്ബോണം അഥവാ ഉറുമ്ബൂട്ട്. പല നാടുകളിലും പല തരത്തിലാണ് ഉറുമ്ബിനെ ഊട്ടുന്നത്. ചിലയിടത്ത് തിരുവോണം നാളില്‍ വൈകിട്ട് വീടിന്റെ പ്രധാന വാതിലിലും വീടിന്റെ നാലുമൂലയിലും വാഴയിലെ ഇട്ട് സദ്യ വിളമ്ബുകയും അതുപോലെ എണ്ണയില്‍ മുക്കിയെടുത്ത വിളക്കുതിരി അതിനരികില്‍ വെച്ച് കത്തിച്ച് ഉറുമ്ബുകളെ ക്ഷണിക്കുകയും ചെയ്യുന്ന രീതിയാണിത്.
ചിലയിടങ്ങളില്‍ ഉറുമ്ബുകള്ക്കായി അരിവറുത്തതില് ശര്‍ക്കരയും തേങ്ങാപീരയും ചേര്‍ത്തിളക്കി വാഴയിലയില്‍ ഓണത്തിന് വെച്ചുനല്കുന്ന പതിവുമുണ്ട്. വീടിന്റെ നാലുമൂലകളിലും ഇത്തരത്തില്‍ വാഴയില വെയ്ക്കും. ചില സ്ഥലങ്ങളില്‍ പ്രത്യേകിച്ച് ഒന്നും ഒരുക്കാതെ ഒരു വാഴയിലയില്‍ അല്പം ഓണപ്പായസം മാറ്റിവയ്ക്കുന്ന രീതിയാണുള്ളത്.
വാനരസദ്യ
ഓണത്തിന് കൗതുകമുണര്‍ത്തുന്ന മറ്റൊരു ചടങ്ങാണ് വാനരസദ്യ. ശാസ്താംകോട്ട ധര്മശാസ്താക്ഷേത്രത്തില് ആണ് വാനരന്മാര്ക്ക് ഉത്രാട സദ്യ നല്‍കുന്നത്. ഇവിടുത്തെ ശാസ്താവിന്റെ തോഴന്മാരായി കരുതുന്ന വാനരന്മാര്ക്ക് ഉത്രാടത്തിനും തിരുവോണം നാളിലും സദ്യ നടത്തുന്ന ചടങ്ങാണ് ഇവിടെയുള്ളത്. ഇലയില്‍ എല്ലാ വിഭവങ്ങളും ഉള്‍പ്പെടുന്ന സദ്യ വിളമ്ബി വിളിക്കുന്നതോടെ വാനരക്കൂട്ടം സദ്യയുണ്ണാനായി എത്തും.