IndiaNEWS

അനിൽ ആന്റണി ഇനി ബിജെപിയുടെ ദേശീയ വക്താവ്; നിയമനം പ്രഖ്യാപിച്ച് ജെപി നദ്ദ

ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻറണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെതാണ് തീരുമാനം. നേരത്തെ ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഈ സ്ഥാനത്തോടൊപ്പം ദേശീയ വക്താവായും അനിൽ ആൻ്റണി തുടരും.

നേരത്തെ ബിജെപിയിൽ സജീവമാകുന്നതിന് മുന്നോടിയായി അനിൽ ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനിൽ ആൻറണി ബിജെപിയിലെത്തിയതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തിൽ അനിൽ ആൻറണി മുൻനിരയിൽ ഇടം പിടിച്ചിരുന്നു.

Signature-ad

അനിൽ ആൻറണിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം പാർട്ടിക്കും എ കെ ആൻറണിക്ക് നാണക്കേടുണ്ടാക്കി എന്നതിൽ സംശയമില്ലെങ്കിലും രാഷ്ട്രീയമായ നഷ്ടം ഉണ്ടാകില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നത്. ആൻറണിയുടെ മകൻ എന്നതിനപ്പുറം അനിലിന് പ്രത്യേകിച്ചൊരു സ്വാധീനവും പാർട്ടിയിൽ ഇല്ല. അതിനാൽ തന്നെ മറ്റുനേതാക്കളോ പ്രവർത്തകരോ മറുകണ്ടം ചാടില്ലെന്നും അനിലിൻറെ രാഷ്ട്രീയ ചുവടുമാറ്റം വ്യക്തിപരമായ ലാഭത്തിന് വേണ്ടിയാണെന്നും ആൻറണിയുടെ വൈകാരികമായ പ്രതികരണം കാര്യങ്ങൾ അനുകൂലമാക്കിയെന്നുമാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ.

Back to top button
error: