ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പ്രായം കുറഞ്ഞ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി ശ്രീലങ്കന്‍ യുവജന ക്ഷേമ മന്ത്രി നമള്‍ രാജ്പക്‌സെ.
ട്വിറ്ററിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ആര്യയുടെ വിജയം കൂടുതല്‍ യുവജനങ്ങള്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും നമള്‍ രാജ്പക്‌സെ ട്വിറ്ററില്‍ കുറിച്ചു. ശ്രീലങ്ക മുന്‍ പ്രസിഡന്റ് മഹീന്ദ രാജ്പക്‌സെയുടെ മകനാണ് നമള്‍ രാജ്പക്‌സെ.
54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറനൈറെനിലായതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല
തിരുവനന്തപുരം നഗരത്തിന്റെ 46-ാമത്തെ മേയറും മൂന്നാമത്തെ വനിതാ മേയറുമാണ് 21 കാരിയായ ആര്യ. മുടവന്‍മുഗള്‍ കൗണ്‍സിലറായ ആര്യ തിരുവനന്തപുരം ഓള്‍സെയിന്റ്സ് കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്സി. മാത്തമാറ്റിക്സ് വിദ്യാര്‍ഥിനിയാണ്. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ആര്യാ.
Congratulations to young #AryaRajendran for being elected the mayor of #Thiruvananthapuram Municipal Council in #India. No doubt your success story will pave way and inspire more youngsters, particularly women, to follow your path.
— Namal Rajapaksa (@RajapaksaNamal) December 28, 2020