KeralaNEWS

കലികാലം ! ചിങ്ങത്തിലും പൂത്ത് കണിക്കൊന്ന !!

തിരുവനന്തപുരം:അത്തം വെളുത്താല്‍ ഓണം കറുക്കുമെന്നാണ് പഴമൊഴി.അത് പതിരാകുന്ന കാലാവസ്ഥയാണിപ്പോള്‍. ഉത്രാട ദിനത്തില്‍ മഴ പെയ്തില്ലെന്നു മാത്രമല്ല, കടുത്ത ചൂടുമാണ് അനുഭവപ്പെട്ടത്.

താപനില വര്‍ധിക്കുമ്ബോള്‍ കണിക്കൊന്നകള്‍ പൂവിടുന്നത് പതിവാണ്. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലാണ് സാധാരണ കണിക്കൊന്ന പൂവിടുക.എന്നാല്‍, പലയിടത്തും ചിങ്ങത്തിലും കണിക്കൊന്ന പൂത്തു. മണ്‍സൂണ്‍ മഴ കനത്തുപെയ്യേണ്ട ആവണിമാസത്തില്‍ കര്‍ണികാരം പൂത്തുനില്‍ക്കുന്നത് അപൂര്‍വ കാഴ്ചയാണ്.

അറബിക്കടലില്‍ മഴമേഘങ്ങളുണ്ട്. കാറ്റ് അനുകൂലമായാല്‍ ഇവ മഴയായി തിരുവോണദിനത്തിലോ തൊട്ടടുത്ത ദിനങ്ങളിലോ പെയ്യാമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.

Signature-ad

കേരളത്തില്‍ ഓണസമയത്ത് ചെറുമഴകള്‍ പെയ്യാമെങ്കിലും കാലവര്‍ഷം സജീവമാകാൻ സെപ്റ്റംബര്‍ പത്ത് കഴിയണമെന്നാണ് ‘വെതര്‍മാൻ കേരള’ ഫേസ് ബുക്കില്‍ കുറിച്ചത്.

ചൂട് ഉത്രാടപ്പാച്ചിലിനെയും  ബാധിച്ചതിനാല്‍ പകല്‍ നിരത്തുകളിലും മാര്‍ക്കറ്റുകളിലും തിരക്ക് കുറവായിരുന്നു. എന്നാല്‍, വൈകട്ട് സ്ഥിതി മാറി.ഇത്തവണ നല്ല കച്ചവടം ലഭിച്ചതായി കച്ചവടക്കാരും പറയുന്നു.

Back to top button
error: