കൊച്ചി:ഹൈക്കോടതി ഉത്തരവുകള്‍ പാലിക്കാത്തതിന് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഫോര്‍ട്ടു കൊച്ചി സബ് കളക്‌ടറും ആര്‍.ഡി.ഒയുമായ പി.വിഷ്ണുരാജ് നേരിട്ടത് 243 കേസുകള്‍! ഇതില്‍ ഇനിയും തീര്‍പ്പാകാനുള്ളത് 71 എണ്ണം.ബാക്കിയുള്ള ഉത്തരവ് നടപ്പാക്കിയെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അദ്ദേഹം ഹൈക്കോടതിയിൽ ഏറ്റു പറഞ്ഞു.
ഇത്രയുമധികം കേസുകള്‍ ഒരു യുവ ഉദ്യോഗസ്ഥൻ കുറഞ്ഞ കാലയളവില്‍ നേരിടുന്നത് ഇന്ത്യയിൽ തന്നെ ഇതാദ്യമാണ്. വര്‍ഷങ്ങളോളം പണം മുടക്കി കേസു നടത്തി അനുകൂല വിധി ലഭിച്ച ശേഷം അത് നടപ്പാക്കിക്കിട്ടാൻ വീണ്ടും പണവും സമയവും മുടക്കി കോടതി കയറേണ്ടി വരുന്ന സാഹചര്യമാണ് ഫോർട്ട് കൊച്ചി സബ് കളക്‌ടർക്കുള്ളത്.അതിനിടയിലാണ് കോടതി അലക്ഷ്യക്കേസുകൾ.
അതേസമയം മനഃപൂര്‍വം സംഭവിച്ച വീഴ്ചയല്ലെന്നും കേരളത്തിൽ ഏറ്റവുമധികം ഭൂമി തരംമാറ്റ കേസുകള്‍ ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ ഓഫീസിലാണെന്നും പി.വി വിഷ്ണു രാജ് പറഞ്ഞു. 35000ല്‍ പരം അപേക്ഷകളുണ്ട്. അതുകൊണ്ടാണ് സമയപരിധിക്കുള്ളില്‍ വിധി നടപ്പാക്കാൻ കഴിയാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.