
നാദാപുരം:മാഹിയില്‍നിന്ന് കടത്തുകയായിരുന്ന 32 കുപ്പി വിദേശ മദ്യവുമായി ബിജെപി പ്രവര്‍ത്തകനെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു.
തൂണേരി കളത്തറ പുതുശ്ശേരി വീട്ടില്‍ ബിജേഷ് (41) ആണ് അറസ്റ്റിലായത്.
ബുധൻ വൈകിട്ട് അഞ്ചിന് സംസ്ഥാനപാതയില്‍ പേരോട് ടൗണില്‍ വാഹനപരിശോധനയ്ക്കിടയിലാണ് സംഭവം.മദ്യം കടത്തിയ ഓട്ടോ ഉള്‍പ്പെടെയാണ് പിടികൂടിയത്.
എസ്ഐമാരായ ജിയോ സദാനന്ദനും എസ് ശ്രീജിത്തും ഡിവൈഎസ്പി സ്ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പിടികൂടിയത്. നാദാപുരം മേഖലയില്‍ വില്‍പ്പനക്കെത്തിച്ചതാണ് മദ്യമെന്ന് പൊലീസ് പറഞ്ഞു.






