Social MediaTRENDING

‘ടൈലര്‍ മണി’യെപ്പോലെ തുവ്വൂര്‍ വിഷ്ണു; സുജിതാക്കേസിലെ സേതുരാമയ്യര്‍ ‘ആങ്കള്‍’ ചൂണ്ടിക്കാട്ടി നെറ്റിസണ്‍സ്

മലപ്പുറം: തുവ്വൂര്‍ സുജിത കൊലപാതകവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ വന്നതോടെ മുന്‍പ് ഇറങ്ങിയ മമ്മൂട്ടിയുടെ സിബിഐ ചിത്രത്തിലെ വില്ലനോട്, പ്രതി വിഷ്ണുവിനെ താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.

‘സേതുരാമയ്യര്‍ സിബിഐ’ എന്ന ചലച്ചിത്രത്തില്‍ കൊല നടത്തുന്നത് ‘ടൈലര്‍ മണി’ എന്ന ജഗദീഷിന്റെ കഥാപാത്രമാണ്. ചിത്രത്തില്‍ കൊലപാതകം തെളിയിക്കാന്‍ വേണ്ടി നാട്ടില്‍ ആക്ഷന്‍ കമ്മിറ്റി അടക്കം ഉണ്ടാക്കുന്നത് ശരിക്കും കൊലപാതകിയായ ടൈലര്‍ മണിയാണ്. ഒപ്പം ടൈലര്‍ മണിയെ ഒടുക്കം കുടുക്കുന്നതും സ്വര്‍ണ്ണമാണ് എന്ന യാഥര്‍ച്ഛികതയും രണ്ട് കേസിലും ഉണ്ട്. എന്തായാലും വിഷ്ണുവും ടൈലര്‍ മണിയും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Signature-ad

മലപ്പുറം കരുവാരകുണ്ടിലെ കൃഷിഭവനില്‍ താല്‍കാലിക ജീവനക്കാരിയായ സുജിതയെ കഴിഞ്ഞ ഓഗസ്റ്റ് 11നാണ് കാണാതായത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് സുജിത കൃഷിഭവനില്‍ നിന്ന് ഇറങ്ങിയത്.അന്ന് വൈകിട്ട് ഫോണ്‍ സ്വിച്ച് ഓഫായി. സുജിതയെ കാണാതായ അന്ന് ഈ ഭാഗത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല.

തുടര്‍ന്ന് നാട്ടില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.സുജിതയെ കണ്ടെത്തുന്നതില്‍ പോലീസ് വീഴ്ച എന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. കരുവാരക്കുണ്ട് പോലീസ് സുജിതയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അറിയിപ്പും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.

ശാസ്ത്രീയമായ അന്വേഷണത്തിലാണ് വിഷ്ണുവും സഹോദരങ്ങളായ വൈശാഖും ജിത്തുവും വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാനും അറസ്റ്റിലായത് എന്നാണ് വിവരം. സുജിതയുടെ ഫോണ്‍ ലൊക്കേഷനും, അവസാനം സുജിതയെ കണ്ടത് വിഷ്ണുവിന്റെ വീട്ടിന് അടുത്താണെന്നതും അന്വേഷണത്തില്‍ നിര്‍ണ്ണായകമായി.

അതേസമയം, വിഷ്ണുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. സംഘടനാപരമായ കാരണങ്ങളാല്‍ 2023 മെയ് 24 ന് വിഷ്ണുവിനെ സംഘടന സ്ഥാനങ്ങളില്‍നിന്ന് നീക്കം ചെയ്തിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിക്കുന്നു. പ്രതി വിഷ്ണുവിനെ സംരക്ഷിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

 

 

 

Back to top button
error: