IndiaNEWS

വനിതാ ഹോസ്റ്റലില്‍ നിന്ന് 89 വിദ്യാർത്ഥിനികളെ കാണാനില്ല !!

ലഖ്നൗ: വനിതാ ഹോസ്റ്റലില്‍ നിന്നും നൂറില്‍ 89 വിദ്യാര്‍ഥിനികളേയും കാണാതായതിന് പിന്നാലെ ഹോസ്റ്റല്‍ വാര്‍ഡനുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.

ഉത്തര്‍പ്രദേശില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ റെസിഡൻഷ്യല്‍ സ്കൂള്‍ ഹോസ്റ്റലില്‍ നടത്തിയ മിന്നല്‍ പരിശോധനയിലായിരുന്നു വിദ്യാര്‍ഥികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ സ്കൂളിലാണ് സംഭവം.

Signature-ad

തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ജില്ലാ മജിസ്ട്രേറ്റ് നേഹ ശര്‍മ ഹോസ്റ്റലില്‍ പരിശോധനക്കെത്തുന്നത്. 100 ‍ പേരിൽ ഹോസ്റ്റലിൽ ആകെയുണ്ടായിരുന്നത്  പതിനൊന്ന് പേരാണ്.ഇതിന് പിന്നാലെ ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസറും ജില്ലാ കോര്‍ഡിനേറ്റര്‍ ഗേള്‍ എജുക്കേഷൻ ഓഫീസറും സ്ഥലത്തെത്തിയിരുന്നു. സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും കടുത്ത നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

“നൂറ് വിദ്യാര്‍ഥികളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11പേര്‍ മാത്രമാണ് നിലവില്‍ ഹോസ്റ്റലിലുള്ളത്. ബാക്കി 89 പേരെ കുറിച്ചുള്ള ചോദ്യത്തിന് ഹോസ്റ്റല്‍ വാര്‍ഡന് കൃത്യമായ ഉത്തരം പറയാൻ സാധിച്ചിട്ടില്ല” ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.

സംഭവത്തില്‍ ജില്ലാ മജിസട്രേറ്റിന്‍റെ നിര്‍ദേശ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ജില്ലാ പ്രാഥമിക ശിക്ഷാ അധികാരി (ബി.എസ്.എ.ഐ) പ്രേം ചന്ദ് യാദവ് അറിയിച്ചു. സ്കൂള്‍ വാര്‍ഡൻ, അധ്യാപകൻ, വാച്ച്‌മാൻ തുടങ്ങിയവര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

Back to top button
error: