KeralaNEWS

ഉത്രട്ടാതി ജലമേളയില്‍ എ ബാച്ചില്‍ 32-ഉം ബി ബാച്ചില്‍ 16-ഉം പള്ളിയോടങ്ങള്‍ പങ്കെടുക്കും

പത്തനംതിട്ട: ആറൻമുള ഉത്രട്ടാതി ജലമേളയില്‍ എ ബാച്ചില്‍ 32-ഉം ബി ബാച്ചില്‍ 16-ഉം പള്ളിയോടങ്ങള്‍ പങ്കെടുക്കും.എ, ബി ബാച്ചില്‍ ഫൈനല്‍ മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് മന്നം ട്രോഫി ലഭിക്കും. സെപ്റ്റംബര്‍ രണ്ടിനാണ് ജലമേള.

അതേസമയം നാല് പള്ളിയോടങ്ങള്‍ സാങ്കേതിക കാരണങ്ങളാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു.

Signature-ad

തിരുവോണത്തോണിക്ക് അകമ്ബടി സേവിച്ച്‌ രാത്രിയില്‍ ആറന്മുളയിലെത്തുന്ന പള്ളിയോടങ്ങളെ പകല്‍വെളിച്ചത്തില്‍ പൊതുജനങ്ങള്‍ക്ക് കാണാനായി ആരംഭിച്ച ജലഘോഷയാത്രയാണ് കാലാന്തരത്തില്‍ മത്സര വള്ളംകളിയായി മാറിയത്.

Back to top button
error: