CrimeNEWS

തുവ്വൂർ കൊലപാതകം:ബുധനാഴ്ച പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്താനിരിക്കെ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

മലപ്പുറം തുവ്വൂരില്‍ കൃഷി വകുപ്പിലെ  താല്‍ക്കാലിക ജീവനക്കാരി സുജിതയുടെ കൊലപാതകത്തിൻ്റെ ചുരുളഴിയുമ്ബോള്‍ നാട്ടുകാരുടെ ഞെട്ടല്‍ മാറുന്നില്ല.സേതുരാമയ്യര്‍ സിബിഐ സിനിമയില്‍ ജഗദീഷ് അവതരിപ്പിച്ച ടൈലര്‍ മണിയുടെ റോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ വിഷ്ണുവിന്റെ ഇടപെടല്‍.
സുജിതയെ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്ത വിഷ്ണു അന്വേഷണത്തില്‍ പോലീസ് കാര്യക്ഷമല്ലെന്ന് ആരോപിച്ച്‌ ബുധനാഴ്ച പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തുമെന്നും ആഹ്വാനം ചെയ്തിരുന്നു.

സുജിതയുടെ ഫോണില്‍ നിന്നും അവസാനം പോയ കോൾ വിഷ്ണുവിനാണെന്നും സുജിതയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷൻ അവസാനം രേഖപ്പെടുത്തിയിട്ടുള്ളത് വിഷ്ണുവിന്റെ വീടിന് അടുത്തു നിന്നാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഷ്ണുവിനെ കേന്ദ്രീകരിച്ച പോലീസ് അന്വേഷണം ഊര്‍ജ്ജതമാക്കിയത്.സംഭവത്തിൽ വിഷ്ണു സഹോദരന്മാരായ വൈശാഖ് , വിവേക് ,അച്ഛൻ മുത്തു സുഹൃത്ത് ശിഹാൻ എന്നിവരാണ്  പിടിയിലായത്.

Signature-ad

ഈ മാസം 11 നാണ് പള്ളിപ്പറമ്ബ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത (35) യെ കാണാതായത്.തുവ്വൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ആണ് സുജിത ഓഫീസില്‍നിന്ന് ഉച്ചയോടെ ഇറങ്ങിയത്. ആശുപത്രിയിലേക്ക് എന്ന് പറഞ്ഞായിരുന്നു സുജിത പുറത്തുപോയത്. സുജിതയും വിഷ്ണുവുമായി സാമ്ബത്തിക ഇടപാട് ഉണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലപാതകം സാമ്ബത്തിക നേട്ടം ലക്ഷ്യമിട്ടായിരുന്നു എന്നും പോലീസ് പറയുന്നു. സുജിതയെ ശ്വാസം മുട്ടിച്ച്‌ കൊന്ന് കെട്ടി തൂക്കി മരണം ഉറപ്പാക്കി. ശേഷം മൃതദേഹത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മുറിച്ചെടുത്ത് വിറ്റു. കിട്ടിയ പണം തുല്യമായി പങ്ക് വയ്ക്കുകയും ചെയ്തു.

മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വിഷ്ണുവിന്റെ പറമ്ബില്‍ കുഴിച്ചിട്ടു. അവിടെ മണ്ണും മെറ്റലും എം സാൻഡും മറ്റും നിരത്തി മൂടി.ഇതിനു മുകളിൽ ബാത്ത്റൂം നിര്‍മിക്കാനായിരുന്നു പ്രതികളുടെ നീക്കം.അതിന് മുന്നേ പിടിവീഴുകയായിരുന്നു.

Back to top button
error: