KeralaNEWS

ക്ലാസ് മുറിയിൽ ഉറക്കുഗുളിക കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച അധ്യാപകനെ പൊലിസ് രക്ഷപ്പെടുത്തി

കണ്ണൂര്‍. ഉറക്ക ഗുളിക കഴിച്ച് അവശനിലയിലായ‌ പ്രധാന അധ്യാപകനെ പൊലീസ് രക്ഷപെടുത്തി.ക്ലാസ് മുറിയിലാണ് ഇദ്ദേഹത്തെ അവശനിലയില്‍ കണ്ടെത്തിയത്.പാനൂരിനടുത്തെ പെരിങ്ങത്തൂരിലാണ് സംഭവം.

പെരിങ്ങത്തൂര്‍ മുസ്ലിം എല്‍ പി സ്‌കൂളിലെ പ്രധാനധ്യാപകനെയാണ് തിങ്കളാഴ്ച്ച രാവിലെ ഒന്‍പതു മണിയോടെ ക്ലാസ് മുറിയില്‍ അവശനിലയില്‍ കണ്ടത്. ഉറക്കഗുളികകള്‍ കഴിച്ചതായി ഇയാള്‍ മാധ്യമ പ്രവര്‍ത്തകനായ തളിപറമ്ബിലെ സുഹൃത്തിന് മൊബൈലില്‍ മെസേജയക്കുകയും ചെയ്തിരുന്നു.തളിപറമ്ബ് സ്വദേശി ചൊക്‌ളി പൊലിസിന് ഉടന്‍ വിവരം നല്‍കുകയും ചൊക്ലി എസ് ഐയുടെ സമയോചിത ഇടപെടല്‍ കാരണം അധ്യാപകനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

മയക്കത്തില്‍ തുടരുന്നതിനാല്‍ പോലിസിന് മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. അതേ സമയം സ്‌കൂള്‍ മാനേജ്‌മെന്റുമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായി സൂചനകളുണ്ട്. വളണ്ടിയര്‍ റിട്ടയര്‍മെന്റ് എടുക്കുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞതായും പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കുട്ടികളുടെ ആധാര്‍ രേഖകളുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുളള പ്രവൃത്തിയിലെ വീഴ്ച്ച കാരണം അധ്യാപകന്റെ സഹപ്രവര്‍ത്തകനായ ഒരു അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റിയിരുന്നു.

Signature-ad

 

ഇതേ തുടര്‍ന്ന് ഇതിന് ഉത്തരവാദി പ്രധാന അധ്യാപകനാണെന്നു മാനേജ്‌മെന്റ് പ്രതിനിധികള്‍ ആരോപിക്കുകയും മീറ്റിങ്ങിനിടെയില്‍ വാക്കേറ്റവും തര്‍ക്കവുമുണ്ടാവുകയും ചെയ്തിരുന്നതായാണ് വിവരം.

Back to top button
error: