കൊച്ചി:മോഷണ കേസ് പ്രതിയായ ബംഗാളിക്ക് പിന്നാലെ ഓടിയ പോലീസുകാരന്റെ കാലെടിഞ്ഞു.മോഷ്ടാവ് ബോസ്റ്റൽ സ്കൂള്‍ പരിസരത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്നാലെ ഓടിയപ്പോഴായിരുന്നു സംഭവം.
പെരുമ്ബാവൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ എം കെ നിഷാദിനാണ് പരിക്കേറ്റത്.അല്ലപ്രയിലെ മോഷണക്കേസില്‍ റിമാന്‍ഡ് ചെയ്ത ലോഹിൽ മണ്ഡൽ എന്ന പ്രതിയെ ജയിലിനു സമീപത്തെ ബോസ്റ്റല്‍ സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ കൊണ്ടുവന്നപ്പോഴാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. 21 വയസ്സില്‍ താഴെ പ്രായമുള്ളയാളായതിനാലാണ് ബോസ്റ്റല്‍ സ്കൂളിലേക്ക് കൊണ്ടുവന്നത്.
പോലീസ് ജീപ്പില്‍ നിന്ന് ഇറക്കി കൈവിലങ്ങ് അഴിച്ചയുടന്‍ പ്രതി ഓടുകയായിരുന്നു. പോലീസ് പിന്നാലെ ഓടിയപ്പോള്‍ പ്രതി സമീപത്തെ മതിലിലേക്ക് കയറി. മതിലില്‍ കയറി പ്രതിയെ പിടികൂടുന്നതിനിടയിൽ താഴെ വീണാണ് നിഷാദിന് പരിക്കേറ്റത്. ലോഹില്‍ മണ്ഡലിനെ പിന്നീട് റിമാന്‍ഡ് ചെയ്തു.