
കൊല്ലം:കെഎസ്‌ആര്‍ടിസി ബസും തടി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്.നീണ്ടകരയ്ക്ക് സമീപം ദേശീയപാതയിലായിരുന്നു അപകടം.
സംഭവത്തില്‍ ലോറിയില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കും ബസ് ഡ്രൈവര്‍ക്കും ഒരു യാത്രക്കാരനുമാണ് പരിക്കേറ്റത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ ആയിരുന്നു സംഭവം.
തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസ് തടികയറ്റിവന്ന ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ബസ്സിന്റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലായിരുന്നു ബസ് ഡ്രൈവറെ പുറത്തെത്തിച്ചത്. പോലീസും അഗ്നിശമന സേനയും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.






