FeatureNEWS

വാഴക്കൃഷി: വെല്ലുവിളികളും പരിഹാരങ്ങളും

ശ്രദ്ധാപൂർവം പരിപാലിച്ചാൽ വാഴക്കൃഷി ഏറെ ലാഭകരമാണ്. കീടബാധ സമയത്തു തിരിച്ചറിയുകയും ജൈവീക പ്രതിരോധ മാർഗങ്ങൾ അവലംബിക്കുകയും ചെയ്യുന്നതിലൂടെ ഹ്രസ്വകാലം കൊണ്ട് വൻ ആദായം നേടാൻ വാഴക്കൃഷിയിലൂടെ കഴിയും.
ജൈവീക കീടരോഗ നിയന്ത്രണം
—————————————————
 1. വേരുതുരപ്പന്‍ നിമാവിരകള്‍
————————————————-
മണ്ണിലുണ്ടാകുന്ന ഈ സൂക്ഷ്മ ജീവികള്‍ വാഴയുടെ വേരുകളുടെയും മാണത്തിന്റെയും ഉള്ളിലിരുന്ന് അവയെ തിന്നു നശിപ്പിക്കുന്നു. അതുമൂലം പോഷകമൂലകങ്ങള്‍ ആഗിരണം ചെയ്യപ്പെടാതെ കരുത്തില്ലാതെ വളരുന്നതിനും, ഇലകളുടെ എണ്ണം കുറയുന്നതിനും ഇടയാകുന്നു.
രോഗലക്ഷണങ്ങള്‍
——————————
ഇലകളുടെ എണ്ണത്തിലും വലിപ്പത്തിലും ഗണ്യമായ കുറവുണ്ടാകുന്നു. ഇലകള്‍ മഞ്ഞളിച്ചും ഇലകളുടെ അരികുകളില്‍ നിന്ന് ഉള്ളിലേയ്ക്ക് പടര്‍ന്നും കാണാം. വാഴകള്‍ കുലയ്ക്കാന്‍ താമസിക്കുന്നു. ചെറിയ
കാറ്റില്‍ പോലും വാഴകള്‍ ഒടിഞ്ഞു വീഴുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍
————————————
• നിമവിരകള്‍ ബാധിച്ച തോട്ടത്തില്‍ നിന്നും വിത്തുകള്‍ എടുക്കാതിരിക്കുക.
 • നടാന്‍ തയ്യാറാക്കിയ കുഴി ഒന്നിന് 1 കി.ഗ്രാം /500 ഗ്രാം ശുദ്ധമായ വേപ്പിന്‍ പിണ്ണാക്ക് തുടക്കത്തില്‍ തന്നെ ഇട്ടുകൊടുക്കുക.
 • പല ഇനത്തില്‍ ഉള്ള മൈക്കോറൈസകള്‍ ഒന്നിച്ചുള്ള Multi-strain VAM  (Tofco Root Guard) 50 g/1 ലിറ്റർ വെള്ളം എന്ന അനുപാതത്തില്‍ വിത്തു മുക്കി നടുകയോ 25g/ 1 ലിറ്റർ എന്ന അളവില്‍ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയോ / ജൈവവളവുമായി ചേര്‍ത്ത് ഉപയോഗിക്കുകയോ ചെയ്യുക.
 2. മാണപ്പുഴു / കരിക്കന്‍കുത്ത്
————————————————–
തടതുരപ്പന്‍ വണ്ടിനോട് സാമ്യമുള്ള ഈ വണ്ടുകള്‍ വാഴയുടെ മാണത്തിലോ തടയുടെ ചുവട്ടിലോ മുട്ടയിടുന്നു. വിരിഞ്ഞു വരുന്ന പുഴുക്കള്‍ മാണം തുരന്നുതിന്ന് നശിപ്പിക്കുന്നതുമൂലം വാഴ നശിച്ചു
പോകുന്നു.
ആക്രമണ ലക്ഷണങ്ങള്‍
—————————————-
പുറമേയുള്ള ഇലകള്‍ മഞ്ഞളിക്കുകയും വാടുകയും ചെയ്യുന്നു. ഇലകളുടെ വലിപ്പത്തില്‍ കുറവും കുലയ്ക്കാന്‍ താമസവും, അവസാന ഘട്ടത്തില്‍ കൂമ്പില വാടുന്നതുമാണ് മറ്റ് പ്രധാന ലക്ഷണങ്ങള്‍.
നിയന്ത്രണ മാര്‍ഗ്ഗങ്ങൾ
————————————–
• വാഴ നടുന്നതിന് മുമ്പ് മണ്ണ് നന്നായി കിളച്ച് മറിച്ച് വെയില്‍ കൊള്ളിക്കുക.
• കീടം ബാധിക്കാത്ത വിത്തുകള്‍ തിരഞ്ഞെടുത്ത് വേരുകള്‍ ചെത്തി വൃത്തിയാക്കി മൈക്കോറൈസകള്‍ (VAM), മെറ്റാറൈസ്യം, പാസില്ലോമൈസിസ് എന്നിവ അടങ്ങിയ Tofco Root Gaurd 50 g/1 ലിറ്റർ
ലായനിയില്‍ മുക്കി നടുക.
3. പിണ്ടി തുരപ്പന്‍/തണ്ടുതുരപ്പന്‍
—————————————————-
വാഴയുടെ പിണ്ടിയില്‍ ചെറു സുക്ഷിരങ്ങളുണ്ടാക്കി, പോളകള്‍ക്കുള്ളിലെ വായു അറകളില്‍ മുട്ടകള്‍ നിക്ഷേപിക്കുന്നു. മുട്ടകള്‍ വിരിഞ്ഞു വരുന്ന തടിച്ച പുഴുക്കള്‍ വാഴത്തടയുടെ ഉള്‍ഭാഗം കാര്‍ന്നു
തിന്നുന്നു. വാഴപ്പിണ്ടിയില്‍ കാണുന്ന കറുപ്പോ, ചുവപ്പോ ആയ കുത്തുകളും അവയില്‍ നിന്നും ഒലിക്കുന്ന കൊഴുപ്പുള്ള ദ്രാവകവുമാണ് ആക്രമണത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. പിണ്ടിപ്പുഴുവിന്റെ ആക്രമണം തുടങ്ങുന്നത് വാഴയ്ക്ക് 5-6 മാസം ആകുമ്പോഴാണ്.
നിയന്ത്രണ മാര്‍ഗങ്ങള്‍
————————————-
• ഉണങ്ങിയ ഇലകള്‍ വെട്ടിമാറ്റി വാഴത്തോട്ടവും, വാഴത്തണ്ടും വൃത്തിയായി സൂക്ഷിക്കുക.
• വേപ്പെണ്ണ + വെളുത്തുള്ളി മിശ്രിതം തയ്യാറാക്കി വാഴത്തണ്ടില്‍ 15 ദിവസത്തെ ഇടവേളയില്‍ തളിക്കുക.
 • TOFCO NEEMEX  ചെറിയ കഷണങ്ങള്‍ ആക്കി വാഴക്കവിളില്‍ വയ്ക്കുന്നത് കീടാക്രമണം നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്.
• വാഴ നട്ട് 5ാം മാസം കഴിയുമ്പോള്‍, കുലവെട്ടിയ വാഴയുടെ പിണ്ടി ഏകദേശം 30 സെ.മീ നീളത്തില്‍ മുറിച്ചെടുത്ത് നെടുകെ കീറി 10 ഗ്രാം ബിവേറിയ/മെറ്റാറൈസിയം കുമിള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് വിതറി കഷണങ്ങള്‍ ചേര്‍ത്തു വച്ച് 5-ാം മാസം മുതല്‍ വാഴത്തോട്ടത്തില്‍ വയ്ക്കുക. 40 വാഴയ്ക്ക് ഒരു കഷണം എന്ന തോതില്‍ ഒരാഴ്ച കഴിയുമ്പോള്‍ ഈ കെണി മാറ്റി പുതിയതു വയ്ക്കുക.
4. പനാമാവാട്ടം
————————-
• മണ്ണിലൂടെ വാഴയെ ബാധിക്കുന്ന ഒരു കുമിള്‍ രോഗമാണ് പനാമാവാട്ടം. വാഴയുടെ വളര്‍ച്ചയുടെ ഏതു സമയത്തും ഈ രോഗം പിടിപെടാം. മഴക്കാലം തുടങ്ങുന്നതോടുകൂടി ഇതിന്റെ ആക്രമണം കൂടുന്നു. രോഗഹേതുവായ കുമിള്‍ മണ്ണിലാണ് വസിക്കുന്നത് (ഫ്യുസേറിയം ഓക്‌സിസ് പോറം).
• ഇലകള്‍ മഞ്ഞളിക്കുക, നടുനാമ്പ് ഒഴികെയുള്ള ഇലകള്‍ ഒടിഞ്ഞു വീഴുക, വാഴത്തണ്ടില്‍ ഉണ്ടാകുന്ന നിറവ്യത്യാസം എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
• വാഴത്തടയുടെ ചുവട്ടിലായി നീളത്തില്‍ വിള്ളലുകള്‍ കാണപ്പെടുന്നു. രോഗം മൂര്‍ച്ഛിക്കുന്നതോടെ വാഴ കടയോടുകൂടി ചരിഞ്ഞു വീഴുന്നു.
• പൂവന്‍, മൊന്തന്‍, ഞാലിപ്പൂവന്‍, കദളി, നേന്ത്രന്‍ എന്നീ ഇനങ്ങളിലാണ് രോഗം കൂടുതലായി കാണുന്നത്.
രോഗലക്ഷണങ്ങൾ
——————————
മണ്ണിലുള്ള കുമിളുകള്‍ വേരുകളില്‍ കൂടി മാണത്തിലെത്തി, വെള്ളം ആഗീരണം ചെയ്യുന്ന കുഴലുകളെ തടസ്സപ്പെടുത്തുന്നു, തന്മൂലം ഇലകള്‍ മഞ്ഞളിച്ച് ഒടിഞ്ഞു തൂങ്ങുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
————————————
• അമ്ലത്വം കൂടിയ മണ്ണില്‍ വാഴ ഒന്നിന് 500 ഗ്രാം കുമ്മായം തുടക്കത്തില്‍ ചേര്‍ക്കുക.
• വാഴയുടെ കടയ്ക്കല്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്.
• രോഗം ബാധിച്ച വാഴയില്‍ നിന്നും വിത്തെടുക്കരുത്.
• വിത്തുകള്‍ മൈക്കോറൈസയില്‍ – VAM (Tofco Root Guard) മുക്കി നടുക. നട്ട് മുപ്പുതു ദിവസത്തിനകം 25 ഗ്രാം ജൈവവളത്തില്‍ ചേര്‍ത്തും കലക്കി ഒഴിച്ചും നല്‍കുക.
• ജൈവ കുമിള്‍ നാശിനിയായ ട്രൈക്കോഡെര്‍മ്മ/സ്യൂഡോമോണാസ് കലക്കി ചുവട്ടില്‍ ഒഴിക്കുക.
• രോഗബാധ ഉള്ള സ്ഥലത്ത് വിളകള്‍ മാറ്റി കൃഷി ചെയ്യുക.
5. മീലിമൂട്ട (Root Mealy Bug)
———————————————
വളര്‍ച്ചയെത്തിയ കീടവും കുഞ്ഞുങ്ങളും വാഴയുടെ വേരുകളില്‍ വെളുത്ത പഞ്ഞിപോലെ പറ്റിപ്പിടിച്ചിരിക്കുന്നു. ഇവ വേരുകളില്‍ നിന്ന് നീരൂറ്റി കുടിക്കുമ്പോൾ വേര് ചീഞ്ഞു പോകുകയും വാഴ നശിക്കുകയും ചെയ്യുന്നു. വാഴയുടെ ചുറ്റും കൂടുതലായി ഉറുമ്പ് കാണപ്പെടുന്നുവെങ്കില്‍ ഈ കീടത്തിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന് മനസ്സിലാക്കാം. മണ്ണില്‍ ചൂട് കൂടുന്ന സമയത്താണ് മിലിമുട്ടയുടെ ആക്രമണം കൂടുതലായി കാണുന്നത്. വേരുകള്‍ ഉണങ്ങിപ്പോകുന്നതുകൊണ്ട് ഇലകള്‍ മഞ്ഞളിക്കുകയും, വളക്കുറവിന്റെ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
————————————
• കുമ്മായം ഒരു വാഴക്ക് 1 കി.ഗ്രാം/500 ഗ്രാം എന്ന നിരക്കില്‍ (പല പ്രാവശ്യമായി) ഇട്ടുകൊടുക്കുക.
• ശുദ്ധമായ വേപ്പിന്‍പിണ്ണാക്ക് 1kg/Plant
• വേപ്പെണ്ണ  5 ml / Plant -1 ലിറ്റര്‍ വെള്ളത്തില്‍ സ്‌പ്രേ ചെയ്യുക.
• ലെക്കാനിസീലിയം ലെക്കാനി (വെര്‍ട്ടിസിലീയം)- 10 ml /Plant 1 ലിറ്റര്‍ വെള്ളത്തില്‍ സ്‌പ്രേ ചെയ്യുക.
• പല ഇനത്തില്‍ ഉള്ള മൈക്കോറൈസ്സകള്‍ ഒന്നിച്ചുള്ള (Multi-strain VAM)
25 gm/ Plant  എന്ന കണക്കില്‍ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.
• രോഗം ബാധിക്കാത്ത സ്ഥലത്തെ തൈ ശേഖരിക്കുക.
• രോഗബാധ ഉള്ള സ്ഥലത്ത് വിളകള്‍ മാറ്റി കൃഷി ചെയ്യുക.
6. കരിങ്കുലരോഗം /ആന്ത്രക്‌നോസ്
——————————————————–
ഇളം കായ്കള്‍ രോഗം ബാധിച്ച് കറുത്ത് ചുക്കിച്ചുളിഞ്ഞ് കാണുന്നു. കായ്കളുടെ പുറത്ത് പിങ്ക് നിറത്തിലുള്ള പൂപ്പലുകള്‍ കാണാം. കുലമുഴുവനും രോഗം ബാധിച്ച് കറുത്ത് ഉണങ്ങി പോകുന്നു. ഇതേ കുമിള്‍
തന്നെ പഴുത്ത കായയുടെ പുറത്ത് കടും തവിട്ടു നിറത്തിലുള്ള പാടുകള്‍ ഉണ്ടാക്കി പഴം കേടാക്കിക്കളയുന്നു.
നിയന്ത്രണമാര്‍ഗ്ഗങ്ങൾ
———————————–
ബോര്‍ഡോ മിശ്രിതം ഒരു ശതമാനം അല്ലെങ്കില്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
7. മാണം അഴുകല്‍ ( റൈസോം റോട്ട്)
———————————————————–
ഇര്‍വീനിയ കരോട്ടോവോറ (Erwinia Carotovora) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണിത്. മഴക്കാലത്ത്, നീര്‍വാര്‍ച്ചയില്ലാത്തിടത്തും, പാടത്തും കൃഷി ചെയ്യുന്നിടത്താണ് രോഗം കൂടുതലായി കാണുന്നത്.
രോഗലക്ഷണം
————————
രോഗത്തിന്റെ തുടക്കത്തില്‍ പുറമേയുള്ള ഇലകള്‍ വാടി മഞ്ഞളിക്കുകയും കൂമ്പില വിടരാതെ നില്‍ക്കുകയും ചെയ്യുന്നു. വേരുകളും, കന്നുകളും (തട) ചീയല്‍ ബാധിച്ച് കടയോടുകൂടി ചരിഞ്ഞു വീഴുന്നു.
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
———————————–
• മണ്ണിന്റെ നീര്‍വാര്‍ച്ചാ സൗകര്യം മെച്ചപ്പെടുത്തണം.
• രോഗം ബാധിച്ച വാഴ നീക്കം ചെയ്ത കുഴിയിലും അടുത്ത് നില്‍ക്കുന്ന വാഴകള്‍ക്കും നിര്‍ബന്ധമായും കുമ്മായം വിതറി ഇടുക.
• രോഗം വരാതിരിക്കാന്‍ Tofco Root Gaurd 40gm 1 ലിറ്റര്‍ വെള്ളത്തില്‍ മുക്കി നടുക/സ്യൂഡോമോണാസ് ഫ്‌ളൂറസന്‍സ് 20 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.
• രോഗം ബാധിച്ച വാഴയില്‍ നിന്നും വിത്ത് എടുക്കാതിരിക്കുക.

Back to top button
error: