റോം: ഇന്ത്യക്കാർക്ക് 48 മണിക്കൂറിനുള്ളിൽ വിസ ലഭ്യമാക്കി ഇറ്റലി.ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ വിന്‍സെന്‍സോ ഡി ലൂക്കയാണ് ഇത് പറഞ്ഞത്.25-ഓളം രാജ്യങ്ങൾ സന്ദർശിക്കാവുന്ന ഷെങ്കന്‍ വിസയാണ് നൽകുന്നത്.
ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യക്കാര്‍ക്കായി ഇറ്റലി അനുവദിച്ച വിസകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 38 ശതമാനം വധിച്ചതായും അദ്ദേഹം പറഞ്ഞു.അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍, ബിസിനസിനും ടൂറിസ്റ്റ് വിസകള്‍ക്കുമുള്ള നിലവിലെ പ്രോസസിംഗ് സമയം 48 മണിക്കൂറാണെന്നും ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് കൂടാതെ ഈ വര്‍ഷം ഇതുവരെ ഏകദേശം 5,000 വിദ്യാര്‍ഥികള്‍ക്കും വിസ അനുവദിച്ചിട്ടുണ്ട്. ആരോഗ്യ വിദഗ്ധര്‍ക്കും നഴ്സുമാര്‍ക്കും കൂടുതൽ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന മൊബിലിറ്റി ഉടമ്ബടിയെക്കുറിച്ച് ഇറ്റലിയും ഇന്ത്യയും ചര്‍ച്ചകള്‍ നടത്തിവരികയാണന്നും അദ്ദേഹം വെളിപ്പെടുത്തി.