ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. അമിതവേഗതയിലെത്തിയ ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിലും പാര്‍ക്കോ ആശുപത്രിയിലും മാഹി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തൃശൂരില്‍ നിന്നും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി. സൂപ്പര്‍ഫാസ്റ്റും തലശേരി ഭാഗത്ത് നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന പ്രതിക എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കെ.എസ്.ആര്.ടി സി ഡ്രൈവര്‍ സ്റ്റിയറിംങ്ങിനുളളിയിലായി കുടുങ്ങി കിടന്നതിനാല്‍ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. ഇരു ബസുകളുടെയും മുൻവശം തകര്‍ന്നു. രണ്ട് ബസുകളിലെയും യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. വടകരയില്‍ നിന്നും അഗ്നി രക്ഷ സേനയും ചോമ്ബാല പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി