HealthNEWS

കൃത്യമായ ആർത്തവം, പെട്ടെന്ന് ഗർഭധാരണം; ശതാവരിയുടെ ഗുണങ്ങൾ അറിയാം

ശതാവരിക്കിഴങ്ങിന് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. എന്നാൽ ഇവ എന്തൊക്കെയെന്ന് പലപ്പോഴും പലര്‍ക്കും തിരിച്ചറിയാൻ സാധിക്കുകയില്ല. നിരവധി ഗുണങ്ങളുടെ ഇടമാണ് ശതാവരി എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് ശരിക്കും ഒരു വള്ളിച്ചെടിയാണ്. ഇതിന്‍റെ ഇലകളിൽ മുള്ളും കാണപ്പെടുന്നുണ്ട്. ഇതിന്‍റെ കിഴങ്ങാണ് ഔഷധയോഗ്യമായിട്ടുള്ളത്.
ആയുർവേദ ഗ്രന്ഥങ്ങളിൽ പണ്ടുമുതൽക്കേ ശതാവരി എന്ന ഔഷധസസ്യത്തിന് ഒരു പ്രധാന സ്ഥാനമുണ്ട്. ഏതൊരു വ്യക്തിയുടെയും ആരോഗ്യത്തിന് ഏറ്റവുമധികം ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡൻറുകൾ എന്നിവയെല്ലാം അസാധ്യമായ അളവിൽ അടങ്ങിയിട്ടുണ്ട് ഇതിൽ.
പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി എന്നിവയും ശതാവരിയിൽ അടങ്ങിയിട്ടുണ്ട്. നല്ലൊരു ദാഹശമനി കൂടിയാണ് ശതാവരി എന്ന കാര്യത്തിൽ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യഗുണങ്ങൾ ഇതിലുണ്ട് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ട് വളരെയധികം ശ്രദ്ധയോടെ ഉപയോഗിച്ചാൽ നിങ്ങൾക്ക് എന്തൊക്കെ ഗുണങ്ങൾ ആണ് നൽകുന്നത് എന്ന് നമുക്ക് നോക്കാം. സ്ത്രീകളെ വലക്കുന്ന വന്ധ്യത, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് ശതാവരി ഉപയോഗിക്കാം. എന്തൊക്കെ ആരോഗ്യഗുണങ്ങൾ എന്ന് നമുക്ക് നോക്കാം.
വന്ധ്യത പ്രശ്നങ്ങൾ
വന്ധ്യത പോലുള്ള പ്രശ്നങ്ങൾ കൊണ്ട് വലയുന്നവർക്ക് അതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് ശതാവരി. ഇത് ഹോർമോൺ ബാലൻസ് ആവുന്നതിനും ഈസ്ട്രജന്‍റെ അളവ് ശരീരത്തിൽ കൃത്യമാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഗര്‍ഭധാരണത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ ഇത് ആർത്തവം കൃത്യമാക്കുന്നതിനും ആർത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ശതാവരി. ഇതിന്‍റെ കിഴങ്ങിലുള്ള ഈ ഗുണങ്ങൾ പലപ്പോഴും പലരും നിസ്സാരമായാണ് കാണുന്നത്.
പുരുഷൻമാരിൽ
പുരുഷൻമാരിൽ ഉണ്ടാവുന്ന ബീജത്തിന്‍റെ അനാരോഗ്യം, ബീജാരോഗ്യക്കുറവ്, ബീജത്തിന്‍റെ എണ്ണത്തിലുണ്ടാവുന്നകുറവ്, ആകൃതി എന്നിവക്കുണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് ശതാവരിക്കിഴങ്ങ് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. അതോടൊപ്പം തന്നെ ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും പുരുഷൻമാരിൽ ഉണ്ടാവുന്ന തളർച്ച ക്ഷീണം എന്നിവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്. വന്ധ്യതയെന്ന പ്രതിസന്ധിക്ക് പെട്ടെന്നാണ് ഇതിലൂടെ പരിഹാരം കാണുന്നതിന് സാധിക്കുന്നത്.
ഉത്കണ്ഠ കുറക്കുന്നു
ഉത്കണ്ഠയും ആധിയും പലപ്പോഴും രോഗമല്ല അതൊരു രോഗലക്ഷണമാണ്. എന്നാൽ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ശതാവരിക്കിഴങ്ങ് സഹായിക്കുന്നുണ്ട്. ഇത് നിങ്ങളിലെ മാനസിക സമ്മർദ്ദത്തെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശാരീരികമായും മാനസികമായും നിങ്ങളിൽ ആരോഗ്യം വർദ്ദിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ശതാവരിക്കിഴങ്ങ്. ഇത് നിങ്ങളിലെ മാനസിക സമ്മർദ്ദത്തെ ഇല്ലാതാക്കുന്നതിനും ഹോർമോണൽ മാറ്റങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ ഇത് നിങ്ങൾക്ക് കഴിക്കാവുന്നതാണ്.
രോഗപ്രതിരോധശേഷി
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ എന്നും മുന്നിൽ നിൽക്കുന്നതാണ് ശതാവരിക്കിഴങ്ങ്. ഇത് കഴിക്കുന്നതിലൂടെ നിങ്ങളിൽ ഉണ്ടാവുന്ന ശ്വസന സംബന്ധമായ പ്രശ്നങ്ങൾ, ചുമ, തുമ്മൽ, പനി, ശ്വാസം മുട്ടൽ എന്നിവക്കെല്ലാം പരിഹാരം കാണുന്നു. ദിവസവും ഇത് ഒരു ശീലമാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശതാവരിക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
ദഹന പ്രശ്നങ്ങൾക്ക് പരിഹാരം
ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശതാവരിക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന ഏത് വലിയ ദഹന പ്രശ്നത്തേയും പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള കാർബോഹൈഡ്രേറ്റ് കൊഴുപ്പ് എന്നിവയെല്ലാം ആരോഗ്യ സംരക്ഷണത്തിന് വളരെയധികം മികച്ചതാണ്. എല്ലാ വിധത്തിലുള്ള ദഹന പ്രശ്നങ്ങൾക്കും പരിഹാരത്തിന് വേണ്ടി നമുക്ക് ശതാവരിയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് അൾസർ പോലുള്ള അസ്വസ്ഥതകൾക്കും പെട്ടെന്ന് പരിഹാരം നൽകുന്നു.
മുലപ്പാൽ ഉത്പ്പാദനം
മുലപ്പാൽ ഉത്പ്പാദനം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് ശതാവരി. പ്രസവശേഷം മുലപ്പാൽ ഇല്ലാത്ത സ്ത്രീകളിൽ പെട്ടെന്ന് പരിഹാരം കാണുന്ന ഒന്നാണ് ശതാവരിക്കിഴങ്ങ്. ഇത് മുലപ്പാൽ വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ കുറഞ്ഞ രക്തസമ്മർദ്ദത്തിന് പരിഹാരം, പ്രസവ ശേഷം ഉണ്ടാവുന്ന ഡിപ്രഷൻ എന്നിവയെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. കുഞ്ഞിന് ആവശ്യത്തിന് പാൽ ലഭിക്കുന്നതിന് ശതാവരിക്കിഴങ്ങ് കഴിക്കുന്നതിലൂടെ സാധിക്കുന്നുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
പ്രമേഹത്തിന് പരിഹാരം
പ്രമേഹം ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്, നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതിയും എല്ലാമാണ് ഇത്തരം അസ്വസ്ഥതകൾ വര്‍ദ്ധിപ്പിക്കുന്നത്. അതിന് പരിഹാരംകാണുന്നതിന് വേണ്ടി നമുക്ക് ശതാവരിക്കിഴങ്ങിൽ അഭയം തേടാവുന്നതാണ്. ഇത് ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും വളരെയധികം മികച്ചതാണ് എന്ന് നിങ്ങൾക്ക് ഇത് ഉപയോഗിച്ച് തുടങ്ങുമ്പോൾ മനസ്സിലാവും
മൂത്രാശയ അണുബാധ
മൂത്രാശയ അണുബാധ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയും അണുബാധക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും നമുക്ക് ശതാവരിക്കിഴങ്ങ് സഹായിക്കുന്നുണ്ട്. കിഡ്നി സ്റ്റോൺ എന്ന പ്രതിസന്ധിക്ക് പെട്ടെന്നാണ് ഇതിലൂടെ പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ദിവസവും ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഇനി സംശയിക്കാതെ നിങ്ങൾക്ക് ശതാവരിക്കിഴങ്ങ് കഴിക്കാവുന്നതാണ്.
കടപ്പാട് – നാട്ടുവൈദ്യം

Back to top button
error: