ഏറ്റവും ഒടുവിലായി മുഖ്യമന്ത്രി പിണറാിയ വിജയന്റെ മരുമകനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസിനെയും ഗണേശ് വിമര്‍ശിച്ചു. ഇതോടെ ഗണേശിന്റെ നീക്കങ്ങളെ കുറിച്ച് മുന്നണിക്കുള്ളില്‍ തന്നെ ചര്‍ച്ചയാകുകയാണ്. മുൻധാരണ അനുസരിച്ചാണെങ്കില്‍ നവംബര്‍ മാസത്തില്‍ ഗണേശിന് മന്ത്രിസ്ഥാനം നല്‍കണം. എന്നാല്‍, മുന്നണിയിലെ നേതാക്കളെ തന്നെ വിമര്‍ശിക്കുന്ന ഗണേശിന് മന്ത്രിസ്ഥാനം കൊടുക്കാൻ പിണറായി തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഗണേശിന്റെ വാക്കുകളില്‍ ഇടതു മുന്നണി നേതാക്കള്‍ക്ക് തന്നെ അതൃപ്തിയുണ്ടെന്നാണ് വിലയിരുത്തല്‍.
തത്ക്കാലം മുന്നണി നേതാക്കള്‍ മറുപടി പറയുന്നില്ലെങ്കിലും ഗണേശ് കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. യുഡിഎഫിലേക്ക് തിരിച്ചു പോകുന്നതിന് ഗണേശിന് തടസ്സം ഉമ്മൻ ചാണ്ടിയായിരുന്നു. ഇപ്പോഴുള്ള യുഡിഎഫ് നേതാക്കള്‍ക്ക് ഗണേശിനോട് വലിയ എതിര്‍പ്പില്ല. ഈ സാഹചര്യത്തില്‍ മന്ത്രിസ്ഥാനം കിട്ടാത്ത പക്ഷം ഗണേശ് മറുകണ്ടം ചാടാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല.
പിണറായി മന്ത്രിസഭ രണ്ടരവര്ഷക്കാലാവധി കഴിയുമ്ബോള്‍ ഗതാഗതവകുപ്പുമന്ത്രി ആന്റണി രാജുവിന് പകരം കെ.ബി.ഗണേശ് മന്ത്രിയായി വരുമെന്ന സൂചനകള്‍ നിലനില്‍ക്കുമ്ബോഴാണ് അദ്ദേഹത്തിന്റെ ചില പരസ്യ വിമര്‍ശനങ്ങള്‍ മുന്നണിക്കാകെ തലവേദനയാകുന്നത്.അതിനിടെ യു.ഡി.എഫിലെ ചില നേതാക്കളുമായി ഗണേശ് കുമാര്‍ ചര്‍ച്ച നടത്തിയെന്നും യു.ഡി.എഫിലേക്ക് മടങ്ങിയേക്കുമെന്നുമൊക്കെ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.മന്ത്രി ആന്റണി രാജു കൈകാര്യം ചെയ്യുന്ന ഗതാഗത വകുപ്പിനു നേരെയായിരുന്നു ഗണേശിന്റെ ആദ്യ വിമര്‍ശനം.
മന്ത്രിയായാല്‍ ഒരു കാരണവശാലും ഗതാഗത വകുപ്പ് ഏറ്റെടുക്കില്ലെന്നായിരുന്നു പരസ്യമായി പറഞ്ഞത്. ഗതാഗത വകുപ്പില്‍ നടക്കുന്നത് കെടുകാര്യസ്ഥതയാണെന്ന വിമര്‍ശനം മന്ത്രിസഭയയെത്തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ആക്ഷേപം. പിന്നീട് ഒരു പരിപാടിയില്‍ വ്യവസായം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്കെതിരെ വിമര്‍ശനമുണ്ടായി. എൻ.എസ്.എസിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗണേശ് കുമാര്‍ സമീപ കാലത്തുണ്ടായ മിത്ത് വിവാദത്തില്‍ സമുദായ നേതൃത്വത്തോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
പുതുപ്പളി തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്ബിരിക്കൊള്ളുന്ന വേളയിലും ഗണേശ് വിമര്‍ശനം തുടരുന്നത് എൽഡിഎഫിൽ പൊതുവെ രോഷം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. റിയാസിനെ പ്രതിപക്ഷം പലകോണുകളില്‍ നിന്നും ആക്രമിക്കുന്നുണ്ട്. ഇതിനിടെയാണ് ാെപാതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെയും കഴിഞ്ഞ ദിവസം ഗണേശ് പരിഹാസ പൂര്‍ണമായ വിമര്‍ശനം നടത്തിയിരുന്നു.
റിയാസ് ആവശ്യമായ പരിഗണന നല്‍കുന്നില്ലെന്നാണ് ഗണേശ് വിമര്‍ശിച്ചത്. തന്നെപ്പോലെ സീനിയറായ എം എല്‍ എയോട് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും ഗണേശ് കുമാര്‍ പറഞ്ഞു. പത്തനാപുരം നിയോജകമണ്ഡലത്തിലെ കോക്കുളത്ത് ഏല-പട്ടമല റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയായിരുന്നു വിമര്‍ശനം.
‘ഈ റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി റിയാസിന്റെ ചിത്രമാണ് സംഘാടകര്‍ വച്ചിരിക്കുന്നത്. പക്ഷേ വയ്ക്കേണ്ടിയിരുന്നത് മുൻ മന്ത്രി ജി സുധാകരന്റെ ചിത്രമാണ്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോള്‍ ആദ്യം എതിര്‍പ്പ് പറഞ്ഞെങ്കിലും പിന്നീട് സ്നേഹത്തോടെ സംസാരിക്കുകയും ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.അദ്ദേഹത്തിനുള്ള നന്ദി കയ്യടികളോടെ അറിയിക്കണം. ജി സുധാകരൻ ആവശ്യമായ പരിഗണന നല്‍കിയിരുന്നു. പക്ഷേ ഇപ്പോഴിത്തിരി പരാതിയുണ്ട്. നമുക്ക് വേണ്ടതൊന്നും തരുന്നില്ല.
ഇക്കാര്യം മന്ത്രി റിയാസിന്റെ ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്
അതേസമയം രണ്ടാം പിണറായി മന്ത്രിസഭയുടെ തുടക്കത്തില്‍ ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നതിനെതിരെ സഹോദരി ഉഷയും ഭര്‍ത്താവും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ മോഹൻദാസും മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതിപ്പെട്ടിരുന്നു.അന്ന് മന്ത്രിയാകാൻ തടസ്സമായതിന്റെ ഒരു കാരണം അതായിരുന്നു.