കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി സര്‍ക്കാര്‍. 2020 ഫെബ്രുവരി ഒന്നിനുശേഷം കാലാവധി തീര്‍ന്ന വാഹന രേഖകളുടെ സാധുത 2021 മാര്‍ച്ച് 31വരെയാണ് നീട്ടിയിരിക്കുന്നത്.
ഡ്രൈവിങ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നസ്, താല്‍കാലിക റജിസ്‌ട്രേഷന്‍ എന്നിവയുടെ കാലാവധിയാണ് നീട്ടുന്നത്. വാഹന രേഖകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ ചരക്കു വാഹനങ്ങളുടെയുടെയും സ്വകാര്യ ബസ്സുകളുടെയും ഉടമകള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിച്ചു. അതിന്റെകൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തീരുമാനം. നേരത്തെ ഈ ഡിസംബര്‍ വരെയാണ് കാലാവധി നീട്ടിയിരുന്നത്.