NEWSWorld

ആധുനിക ചികിത്സാ രംഗത്ത് പുതുചരിത്രം; പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ചുപിടിപ്പിച്ചു

ആധുനിക ചികിത്സാ രംഗത്ത് പുതുചരിത്രം രചിച്ച്‌ ന്യൂയോര്‍ക്കിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്കയാണ് വിജയകരമായി  മനുഷ്യനില്‍ വച്ചു പിടിപ്പിച്ചത്.

ന്യൂയോര്‍ക്കിലെ ലാങ്കോണ്‍ ഹെല്‍ത്തിലെ സര്‍ജറി വിഭാഗത്തിന്റെ പ്രഫസറും ചെയര്‍മാനുമായ റോബര്‍ട്ട് മോണ്ട്‌ഗോമറിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ജീവിച്ചിരിക്കുന്ന രോഗികളില്‍ നടത്താനുള്ള ഓപ്പറേഷനിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണിത് .വെന്റിലേറ്റര്‍ പിന്തുണയില്‍ 32 ദിവസത്തിന് ശേഷവും ഹൃദയമിടിപ്പ് നിലനിര്‍ത്തിയിരുന്ന 57 കാരനായ മൗറിസ് മില്ലറിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവെച്ചത്.

Signature-ad

കഴിഞ്ഞ മാസം 14 നായിരുന്നു ശസ്ത്രക്രിയ . ഒരു മാസമായി വൃക്ക ശരിയായി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് മാസത്തേക്ക് കൂടി അതിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുമെന്നും ഡോ. മോണ്ട്ഗോമറി പറഞ്ഞു.മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിലാണ് പരീക്ഷണം എന്നവണ്ണം പന്നിയുടെ വൃക്ക വച്ചു പിടിപ്പിച്ചത് .

Back to top button
error: