കുത്തിയൊഴുകിയ വെള്ളവും ഇതിനൊപ്പമുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുമെല്ലാം കൂടി കേരളത്തെ മഹാപ്രളയത്തിലേക്കു നയിക്കുന്നതായി. 2019ലും ഏതാണ്ട് സമാനമായ സാഹചര്യം കേരളത്തിന്‍റെ പല ഭാഗങ്ങളിലുമുണ്ടായി. 2020, 2021, 2022 വര്‍ഷങ്ങളിലും കാലവര്‍ഷം കേരളത്തില്‍ ശക്തമായിരുന്നു. എന്നാല്‍ ഇക്കുറി മഴക്കുറവിന്‍റെ കണക്കുകളാണ് കര്‍ക്കടക മാസാവസാനത്തില്‍ പോലും ലഭിക്കുന്നത്.
സംസ്ഥാനത്ത് ഒരു ജില്ലയിലും ഇക്കുറി സാധാരണ മഴ ലഭിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് 43 ശതമാനം മഴയുടെ കുറവാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകളിലുള്ളത്.
1541.9 മില്ലിമീറ്റര്‍ മഴയാണ് ഇക്കാലയളവില്‍ ലഭിക്കേണ്ടിയിരുന്നത്. കിട്ടിയത് 877.1 മില്ലീ മീറ്റര്‍ മഴയും. സംസ്ഥാനത്ത് ഏറ്റവുമധികം മഴ കുറഞ്ഞത് ഇടുക്കി ജില്ലയിലാണ്. 59 ശതമാനം മഴയുടെ കുറവാണ് ഇടുക്കിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.പ്