KeralaNEWS

ഓണത്തിന് ജവാനെ ‘മേജറാക്കാൻ’ ബെവ്കോ എംഡിയുടെ നിർദ്ദേശം

ബ്രാൻഡ് നിര്‍ബന്ധം ഇല്ലാത്തവര്‍ക്ക് ജവാൻ; ഓണത്തിന് പ്രത്യേക നിർദ്ദേശവുമായി ബിവറേജസ് കോർപ്പറേഷൻ എംഡി

തിരുവനന്തപുരം:ഓണക്കാലത്ത് ആരെയും നിരാശരാക്കാതിരിക്കാൻ  പ്രത്യേക നിർദ്ദേശങ്ങളുമായി ബെവ്കോ. ജനപ്രിയ ബ്രാന്‍റുകള്‍ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം ബ്രാന്‍റ് നിര്‍ബന്ധം ഇല്ലാത്തവര്‍ക്ക് ജവാൻ തന്നെ നല്‍കണമെന്നുമാണ് എംഡിയുടെ പ്രത്യേക നിർദേശം.ഇതോടെ ഓണക്കാലത്തെങ്കിലും ജവാന് പ്രമോഷൻ കിട്ടി മേജറാകുമെന്ന് ഉറപ്പായി.

വെറും നിർദേശമല്ല ബെവ്കോ എംഡിയുടേത്. വീഴ്ച വരുത്തുന്ന ‍ ജീവനക്കാർക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്നാണ് മുന്നറിയിപ്പ്.സംസ്ഥാനത്ത് മദ്യത്തിന്‍റെ വില്‍പ്പന കുറഞ്ഞെന്നും ഇല്ലെന്നുമുള്ള തര്‍ക്കം നിലനില്‍ക്കെയാണ് ഓണക്കച്ചവടത്തില്‍ കുറവൊന്നും വരാതിരിക്കാൻ ബെവ്കോയുടെ നടപടി.

Signature-ad

മദ്യം വാങ്ങാൻ ഔട്ലെറ്റിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് വെയ്ര്‍ഹൗസ് -ഔട്ട് ലെററ് മാനേജര്‍മാര്‍ക്കുള്ള മറ്റൊരു നിര്‍ദ്ദേശം.പ്രജകളെ കാണാനെത്തുന്ന മാവേലിയെ പോലെ അവരെ കാണണം.ജനപ്രിയ ബ്രാൻറുകളടക്കം ആവശ്യമുള്ള മദ്യം വെയര്‍ഹൗസില്‍ നിന്നും നേരത്തെ തന്നെ കരുതി വയ്ക്കണം.സ്റ്റോക്ക് ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.പ്രത്യേകിച്ചൊരു ബ്രാൻറും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ സ്വന്തം ബ്രാൻറായ ജവാൻ റം തന്നെ നല്‍കണം – എന്നിങ്ങനെ പോകുന്നു നിർദ്ദേശങ്ങൾ.

‘ഡിജിറ്റല്‍ പണം ഇടപാട് പ്രോത്സാഹിപ്പിക്കാൻ പ്രത്യേക കരുതല്‍ വേണമെന്നും നിര്‍ദ്ദേശമുണ്ട്. ഡിജിറ്റല്‍ ഇടപാടില്‍ മുന്നില്‍ വരുന്ന മൂന്ന് ഔട്ട് ലൈറ്റുകള്‍ക്ക് അവാര്‍ഡ് നല്‍കും.തിക്കിത്തിരക്കും നീണ്ട ക്യൂവും ഒഴിവാക്കി ഔട്ട് ലെററുകള്‍ വൃത്തിയായി സൂക്ഷിക്കണം.വില്‍പ്പന കൂടുതലുള്ള ഓണം സീസണില്‍ ജീവനക്കാര്‍ അവധിയെടുക്കാൻ പാടില്ല.ബാങ്ക് അവധിയായ ദിവസങ്ങളില്‍ പ്രതിദിന കളക്ഷൻ മൂന്നു മണിക്കു മുമ്ബ് വെയ്ര്‍ ഹൗസുകളില്‍ എത്തിക്കണം. നിര്‍ദ്ദേശങ്ങള്‍ തെറ്റിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ബോണസുണ്ടാവില്ല. വില്‍പ്പനയില്ലാതെ ഔട്ട് ലെറ്റുകളില്‍ ഏതെങ്കിലും ബ്രാൻഡ് കെട്ടികിടക്കുന്നുണ്ടെങ്കില്‍, ശാസ്ത്രീയ പരിശോധന നടത്തി മാത്രമേ വില്‍ക്കാൻ പാടുള്ളൂ’.എല്ലാം ശരിയാണോ എന്ന് ഉറപ്പിക്കാൻ മിന്നല്‍ പരിശോധനകളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Back to top button
error: