മുംബൈ:മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്‍വയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 17 രോഗികള്‍.സംഭവത്തില്‍ സംസ്ഥാനതല സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രായമായ രോഗികളാണ് മരിച്ചവില്‍ ഭൂരിഭാഗവുമെന്ന് ആശുപത്രിയുടെ ഡീൻ ഡോ രാകേഷ് ബരോട്ട് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 10ന് 12 മണിക്കൂറിനിടെ അഞ്ച് രോഗികള്‍ മരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ക്ലിനിക്കല്‍ കാരണങ്ങള്‍, വൈദ്യചികിത്സയിലെ അപാകതകള്‍, ഉപകരണങ്ങളുടെ അഭാവം എന്നിവയുണ്ടെങ്കില്‍ നിഷ്പക്ഷമായി പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.