കണ്ണൂർ:യുവതി ഉള്‍പ്പെടെ ആറു പേര്‍ മയക്കുമരുന്നുമായി പൊലിസ് പിടിയില്‍.തലശേരി റെയിൽവേ സ്റ്റേഷൻ റോഡിലെ റസിഡൻസില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
ഡല്‍ഹിയില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയും കോട്ടയം സ്വദേശിനിയുമായ അഖില (24), കോഴിക്കോട് മുക്കം സ്വദേശി വിഷ്ണു (25), തലശേരി ചിറക്കര സ്വദേശി സഫ്വാൻ (25), ചൊക്ലി സ്വദേശി മുഹമ്മദ് സനുല്‍ (27), തലശേരി ചിറക്കരയിലെ സിനാൻ (23), കൊല്ലം സ്വദേശി അനന്ദു (26) എന്നിവരെയാണ് തലശേരി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടര്‍ അനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്.
ഇവർ താമസിച്ച മുറിയില്‍ നിന്ന് 2.77 ഗ്രാം എംഡി എം എ യും3.77 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടത്തിയ പോലീസ് റെയ്ഡിലാണ് സംഘം പിടിയലായത്.മംഗ്ളൂരില്‍ നിന്നും ട്രെയിൻമാര്‍ഗമാണ് സംഘം തലശേരിയിലെത്തിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം തലശേരി കോടതി മജിസ്ട്രേറ്റിനു മുൻപില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവർ പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.