KeralaNEWS

ക്ഷേത്രങ്ങളില്‍ സിനിമ, സീരിയലുകള്‍ എന്നിവ ചിത്രീകരിക്കുന്നതിന് നിരക്ക് കൂട്ടി;കഥാസാരം ബോര്‍ഡിനെ മുന്‍കൂറായി ബോധ്യപ്പെടുത്തണം

തിരുവനന്തപുരം:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ സിനിമ, സീരിയലുകള്‍ എന്നിവ ചിത്രീകരിക്കുന്നതിന് നിരക്ക് കൂട്ടി.10 മണിക്കൂര്‍ സിനിമ ചിത്രീകരണത്തിനായി ഇനി മുതല്‍ 25,000 രൂപ ആയിരിക്കും നിരക്ക്.

സീരിയലുകള്‍ക്ക് 17,500 രൂപയും ഡോക്യുമെന്ററി ചിത്രീകരണത്തിന് 7,500 രൂപയും നല്‍കണം. സ്റ്റില്‍ കാമറ ഉപയോഗത്തിന് 350 രൂപയും വിഡിയോ ക്യാമറയ്ക്ക് 750 രൂപയുമാണ് നിരക്ക്.കൂടാതെ ക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനായി ക്ഷേത്രങ്ങളില്‍ ചിത്രീകരിക്കുന്ന സീനുകളുടെ കഥാസാരം ബോര്‍ഡിനെ മുന്‍കൂറായി ബോധ്യപ്പെടുത്തുകയും വേണം.

Signature-ad

 ശബരിമല, പുരാവസ്തു പ്രാധാന്യമുള്ള ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ഉപാധികളോടെയായിക്കും ചിത്രീകരണത്തിന് അനുമതി നല്‍കുക. അതേസമയം വിവാഹം, ചോറൂണ്, തുലാഭാരം പോലെയുള്ള ചടങ്ങുകള്‍ക്ക് ഭക്തര്‍ക്ക് ക്യാമറകള്‍ ഉപയോഗിക്കാനാകും.

Back to top button
error: