മസ്കറ്റ്: ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. രണ്ട് പേരെ കാണാതായി. കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്. ബുറൈമി ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡിന്റെയും പൗരന്മാരുടെയും സഹകരണത്തോടെ നടത്തിയ തെരച്ചിലില്‍ ആണ് വെള്ളപ്പാച്ചിലില്‍പ്പെട്ട് മരിച്ചയാളെ കണ്ടെത്തിയത്.
വെള്ളപ്പാച്ചില്‍ ബുറേമി ഗവര്‍ണറേറ്റില്‍ മഹ്ദ വിലയത്തിലെ താഴ്വരയില് രണ്ടു വാഹനങ്ങള്‍ ആണ് വെള്ളപ്പാച്ചിലില്‍ ഒഴുകിപോയത്. രണ്ടു വാഹനങ്ങള്‍ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു. ഇരു വാഹനങ്ങളിലുമായി ഏഴുപേര്‍ ഉണ്ടായിരുന്നതായാണ് അധികൃതര്‍ നല്കുന്ന വിവരം. ഇവരില്‍ നാലുപേരെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് സംഘം രക്ഷപെടുത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ഇന്നലെ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും വെള്ളപാച്ചിലും സംഭവിച്ചിരുന്നു. അല്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ എന്നി ഗവര്‍ണറേറ്റുകളിലാണ് കൂടുതല്‍ മഴ പെയ്തതും വെള്ളപാച്ചിലുകള്‍ രൂപപ്പെട്ടതും. മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജനങ്ങള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കിയിരുന്നു. മാറിയ കാലാവസ്ഥ ഇന്ന് വൈകി വരെ നിലനില്‍ക്കുമെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഒമാനിലെ പ്രധാന ഗവര്‍ണറേറ്റുകളില്‍ ഉണ്ടായ മഴയിലും വെള്ളപ്പാലിലും പൊതുജനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാനിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ ഉച്ചക്ക് ശേഷം ശക്തമായ മഴ പെയ്തതോടെ പ്രദേശത്തെ താഴ്വരകളിലേക്ക് വെള്ളപാച്ചിലുകള്‍ രൂപപ്പെട്ടതായി ഒമാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സുമേയില്‍ വിലായത്തിലെ വാദി അല്‍-ഉയയ്ന വെള്ളപാച്ചിലില്‍ കരകവിഞ്ഞു. താഴ്വരകളില്‍ രൂപപ്പെടുന്ന വെള്ളകെട്ടുകളില്‍ നീന്തുവാന്‍ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറണമെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
അല്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ , എന്നി മേഖലകളിലെ തീരത്തോട് ചേര്‍ന്ന് നാളെ അതിരാവിലെയും വൈകിയും മേഘങ്ങളും മൂടല്‍മഞ്ഞും രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇതിനാല്‍ വാഹനമോടിക്കുന്നവര്‍ക്കുള്‍പ്പടെ മൂടല്‍ അനഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും, ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. മത്സ്യതൊഴിലാളികളോട് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുവാനും നിര്‍ദേശിച്ചു. യാത്രക്കാര്‍ വാഹനങ്ങള്‍ ഉപയോഗിച്ച് വെള്ളപ്പാച്ചിലുകള്‍ മുറിച്ചു കടക്കുന്നത് റോയല്‍ ഒമാന്‍ പോലീസിന്റെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു ആയിരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.