KeralaNEWS

വീണയ്‌ക്കെതരായ കണ്ടെത്തലുകള്‍ ഗുരുതരം; ആരോപണം അന്വേഷിക്കുമെന്ന് ഗവര്‍ണര്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണം പരിശോധിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കണ്ടെത്തലുകള്‍ ഗുരുതരമെന്ന് മാധ്യമങ്ങളില്‍കൂടി മനസ്സിലാക്കുന്നു. പുറത്തുവന്നത് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ്. ഇത് ?ഗൗരവത്തോടെയാണ് കാണുന്നത്. മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നത് പിന്നീട് തീരുമാനിക്കും’ – ഗവര്‍ണര്‍ പറഞ്ഞു.

Signature-ad

അതേസമയം, വീണയ്‌ക്കെതിരേ ഉയര്‍ന്ന മാസപ്പടി ആരോപണത്തില്‍ ന്യായീകരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി രംഗത്തെത്തി. രണ്ട് കമ്പനികള്‍ തമ്മില്‍ ഒപ്പുവെച്ച കരാറാണെന്നും അതുപ്രകാരം പ്രതിഫലം പറ്റാന്‍ അവകാശമുണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍, ഏത് സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. സേവനം എന്താണെന്ന് കമ്പനിയാണ് പറയേണ്ടതെന്നും അദ്ദേഹം തുടര്‍ന്നു.

രണ്ടു കമ്പനികള്‍ തമ്മിലുള്ള സത്യസന്ധമായ കരാറാണ്. അതുമായി ബന്ധപ്പെട്ട് ക്രയവിക്രയങ്ങള്‍ നടത്താന്‍ അവര്‍ക്ക് അവകാശമുണ്ട്. പ്രതിഫലവും വാങ്ങാം. സേവനം ലഭിച്ചെന്ന് കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്. ആദായനികുതി സംബന്ധമായ കാര്യങ്ങളും പാലിച്ചിട്ടുണ്ട്. എന്നിട്ടും ഇതിനെ പര്‍വതീകരിച്ച് മുഖ്യമന്ത്രിയുടെ കുടുംബത്തെ കടന്നാക്രമിക്കുകയാണ്. ഇത് കണക്കില്‍പ്പെട്ട പണം തന്നെയാണ്. -എം.വി. ഗോവിന്ദന്‍ പറഞ്ഞു.

 

 

 

Back to top button
error: