ന്യൂഡൽഹി:ട്രെയിനിലെ ഭക്ഷണത്തിന് 66 ശതമാനം ജി.എസ്.ടി ഈടാക്കിയതായി പരാതി. ട്വിറ്ററിലൂടെയാണ് ഒരു യാത്രക്കാരൻ പരാതി ഉന്നയിച്ചിരിക്കുന്നത്.ഭക്ഷണത്തിന് നല്കിയ ബില്ലില്‍ 660 രൂപയാണ് ജി.എസ്.ടി ഇനത്തില്‍ കണക്കാക്കിയിരിക്കുന്നത്.
1025 രൂപക്ക് ഒമ്ബത് വെജ് മീലും പനീറുമാണ് യാത്രക്കാരൻ വാങ്ങിയത്. ഇതിന് 330 രൂപ വീതി സി.ജി.എസ്.ടിയായും ഐ.ജി.എസ്.ടിയായും ഈടാക്കി. യാത്രയുടെ പി.എൻ.ആര് വിവരങ്ങള്‍ ഉള്‍പ്പടെ ഉന്നയിച്ചാണ് യാത്രക്കാരന്റെ പരാതി. ഇന്ത്യൻ റെയില്‍വേ മന്ത്രാലയത്തേയും മന്ത്രി അശ്വിനി വൈഷ്ണവിനേയും ടാഗ് ചെയ്താണ് പോസ്റ്റ്.
ട്വിറ്ററില്‍ പോസ്റ്റ് വൈറലായതോടെ പ്രതികരണവുമായി റെയില്‍വേ രംഗത്തെത്തി. ദയവായി പേഴ്സണല്‍ മെസേജ് അയക്കുവെന്നാണ് റെയില്‍വേയുടെ പ്രതികരണം.