വ്യാഴാഴ്ച പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രത്യേക അനുമതി. സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുളള ചര്‍ച്ചയിലാണ് തീരുമാനം.
കേന്ദ്രസര്‍ക്കാരിന്റെ വിവാദ കര്‍ഷകനിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രധാനമായും നിയമസഭ സമ്മേളിക്കുന്നത്.
കഴിഞ്ഞ ബുധാനാഴ്ച പ്രത്യേക സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു. എന്ത് അടിയന്തരസാഹചര്യത്തിലാണ് സമ്മേളനം കൂടുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്.
അതേസമയം, ഇതിനെതിരെ സര്‍ക്കാരും പ്രതിപക്ഷവും ഗവര്‍ണര്‍ക്കെതിരെ രംഗത്തുവന്നിരുന്നു. ഗവര്‍ണര്‍ തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുകയാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ അനുമതി നല്‍കാതിരുന്നത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിലേക്ക് എത്തിയിരുന്നു
കേന്ദ്രം നടപ്പാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ ബദല്‍ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമ നിര്‍മാണത്തിനായി സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.