KeralaNEWS

26 കോടി രൂപയുടെ വിറ്റുവരവോടെ കേരള ചിക്കൻ 

കോഴിക്കോട്:26 കോടി രൂപയുടെ വിറ്റുവരവോടെ കേരള ചിക്കൻ.ജില്ലയില്‍ ഇതുവരെ 26,2349976 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.

വിപണിയില്‍ ഗുണനിലവാരമുള്ള കോഴിയിറച്ചി ന്യായമായ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ 2017ല്‍ കുടുംബശ്രീ മുഖേന ആരംഭിച്ച ‘കേരള ചിക്കൻ’ ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. 2021-ലാണ് കോഴിക്കോട് ജില്ലയില്‍ വില്‍പ്പനയ്ക്കുള്ള ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പും കെപ്‌കോയും ചേര്‍ന്നാണ് പദ്ധതി ആരംഭിച്ചത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള കോഴിയിറച്ചിയുടെ 50% പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുകയും കുടുംബശ്രീ വനിതകള്‍ക്ക് തൊഴിലും വരുമാനവും നല്‍കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

ജില്ലയില്‍ 35 ഫാമുകളും 14 ഔട്ട്‌ലെറ്റുകളും കേരള ചിക്കനുണ്ട്. കുടുംബശ്രീയിലെ 35 സ്ത്രീകളാണ് ഫാമിന്റെ ഗുണഭോക്താക്കള്‍. നിലവില്‍ കോഴിയിറച്ചിക്ക് 182 രൂപയും കോഴി ഒന്നിന് 119 രൂപയുമാണ് കേരള ചിക്കൻ വില.

Back to top button
error: