ന്യൂഡല്‍ഹി: അയോഗ്യത നീക്കി തിരിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ പ്രസംഗം സോഷ്യല്‍ മീഡികളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. ലോക്‌സഭാംഗമായി തന്നെ തിരിച്ചെടുത്തതിന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയോട് നന്ദി പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. എന്നാല്‍ ലോക്‌സഭയിലെ പ്രസംഗത്തിന് മുന്‍പ് തന്നെ രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
അപകടത്തില്‍പ്പെടയാളെ പാര്‍ലമെന്റിലേയ്ക്ക് പോകുന്ന വഴി രാഹുല്‍ ഗാന്ധി സഹായിച്ചു. ഇതാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. സംഭവത്തിന്റെ വീഡിയോ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിരുന്നു. ഡല്‍ഹി 10 ജന്‍പഥില്‍ നിന്ന് വരുന്നതിനിടെ, റോഡില്‍ സ്‌കൂട്ടറില്‍ നിന്നു വീണുകിടന്നയാളുടെ അടുത്തെത്തി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കാറില്‍ വരുന്നതിനിടെയാണ് റോഡില്‍ വീണുകിടന്നയാളെ രാഹുല്‍ ശ്രദ്ധിച്ചത്. ഉടനെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അപകടത്തില്‍പെട്ടയാളുടെ അടുത്തെത്തിയ രാഹുല്‍ ആരോഗ്യസ്ഥിതി അന്വേഷിച്ചു.
ശേഷം ഹസ്തദാനം നല്‍കിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മറ്റൊരു കാര്‍ ഇടിച്ചാണ് സ്‌കൂട്ടര്‍ യാത്രികന്‍ അപകടത്തില്‍പെട്ടതെന്നാണ് വിവരം. രാഹുലിന്റെ സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് സ്‌കൂട്ടര്‍ എടുത്തുയര്‍ത്തിയത്. ഇതാണ് പുറത്തുവന്ന വീഡിയോയില്‍ ഉള്ളത്. ‘ജനനായക്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. വീഡിയോയ്ക്ക് നിരവധി കമന്റുകളും ലൈക്കുകളും ലഭിക്കുന്നുണ്ട്.
#WATCH | Delhi | While exiting 10 Janpath, Congress MP Rahul Gandhi, got off his car to inquire on a scooter-rider who got into an accident nearby. pic.twitter.com/5YprbtRc2K
— ANI (@ANI) August 9, 2023