IndiaNEWS

കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ദ്ധിപ്പിച്ച്‌ 45 ശതമാനമാക്കി ഉയർത്തുമെന്ന് സൂചന

ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ദ്ധിപ്പിച്ച്‌ 45 ശതമാനമാക്കി ഉയര്‍ത്താൻ തീരുമാനമായതായി റിപ്പോർട്ട്.ക്ഷാമബത്തയിലെ ഏറ്റവും പുതിയ വര്‍ദ്ധന 2023 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് ഡിഎ വര്‍ദ്ധനവ് നടപ്പിലാക്കുക. ഒരു കോടിയിലധികം ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കുമാണ് ക്ഷാമബത്ത ഉയര്‍ത്തുന്നതുകൊണ്ടുള്ള പ്രയോജനമുണ്ടാവുക.

തൊഴില്‍മന്ത്രാലയത്തിന് കീഴിലെ ലേബര്‍ ബ്യൂറോ പ്രതിമാസം പുറത്തിറക്കുന്ന പുതിയ ഉപഭോക്തൃ വില സൂചികയിലാണ് ഇത് സംബന്ധിച്ച സൂചനകൾ ഉള്ളത്. ഡിഎ മൂന്ന് ശതമാനം പോയിൻറ് വര്‍ധിച്ച്‌ 45 ശതമാനമാക്കാനാണ് സാധ്യതയെന്ന് ഓള്‍ ഇന്ത്യ റെയില്‍വെമെൻ ഫെഡറേഷൻ ജനറല്‍ സെക്രട്ടറി ശിവഗോപാല്‍ മിശ്രയും പറഞ്ഞു.

Signature-ad

2023 മാര്‍ച്ച്‌ 24 നാണ് അവസാനമായി ഡിഎ പരിഷ്കരിച്ചത്, 2023 ജനുവരി 1 മുതല്‍ ഉള്ള കാലയളവിലാണ് ഇത് നടപ്പിലാക്കിയത്..ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഡിഎ 38 ശതമാനത്തില്‍ നിന്ന് 42 ശതമാനമായി നാല് ശതമാനം വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ വിലക്കയറ്റവും അനുബന്ധമായുണ്ടാകുന്ന ചെലവുകളും കണക്കിലെടുത്താണ് ക്ഷാമബത്ത മൂന്ന് ശതമാനം വരെ വര്‍ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.ക്ഷാമബത്ത വര്‍ഷത്തില്‍ രണ്ടുതവണയാണ് പുതുക്കുക.

Back to top button
error: