IndiaNEWS

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി;അന്ത്യകർമ്മത്തിനിടെ കണ്ണ് തുറന്ന് ബിജെപി നേതാവ്

ആഗ്ര:മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ബി.ജെ.പി നേതാവ് അന്ത്യകർമ്മത്തിനിടെ കണ്ണ് തുറന്നു.ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാവായ മഹേഷ് ബാഗലാണ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മരണത്തെ തോല്‍പ്പിച്ച്‌ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ആഗ്രയിലെ പുഷ്പാഞ്ജലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥീരികരിച്ചതിനെ തുടര്‍ന്ന് ബാഗലിന്‍റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സരായ് ഖ്വാജയിലെ അവരുടെ വസതിയിലെത്തിക്കുകയായിരുന്നു. തുടർന്ന് അന്ത്യകർമങ്ങൾ ‍ പുരോഗമിക്കവെ മൃതദേഹം അനങ്ങുന്നതും കണ്ണുകള്‍ തുറക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടൻ തന്നെ ആഗ്രയിലെ മറ്റൊരു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Signature-ad

നിലവില്‍ ഈ ആശുപത്രിയില്‍ ചികിത്സയിലാണ് ബാഗല്‍.അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.ബി.ജെ.പിയുടെ ആഗ്ര ജില്ലാ മുൻ പ്രസിഡന്‍റായിരുന്നു ബാഗല്‍.

Back to top button
error: