ചെന്നൈ:ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാൻ പറഞ്ഞ പൊലീസുകാരനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. തമിഴ്നാട് പോലീസിലെ ഇൻസ്‌പെക്ടർ പി രാജേന്ദ്രനെതിരെയാണ് നടപടി. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇയാൾ വിദ്വേഷ സന്ദേശം അയച്ചത്.
ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു വാട്സ്അപ്പിലൂടെയുള്ള സന്ദേശം. കൂടാതെ രാമരാജ്യം എന്ന് അംഗീകരിക്കാത്തവർ ഇന്ത്യ വിടണമെന്നും ശബ്ദസന്ദേശത്തിലുണ്ടായിരുന്നു. ഈ ശബ്ദരേഖ വ്യപകമായി പ്രചരിച്ചതിനെ .തുടർന്നാണ് നടപടി.ഇയാൾക്കെതിരെ മതവിദ്വേഷം പരത്തിയതിന് കേസും എടുത്തിട്ടുണ്ട്.