പാലക്കാട് ദുരഭിമാന കൊലയിൽ ഭാര്യയുടെ അമ്മാവന് പിന്നാലെ അച്ഛനും പിടിയിൽ. മാനാംകുളമ്പ് സ്കൂളിന് സമീപം കൊല്ലപ്പെട്ട 27 വയസ്സുകാരൻ അനീഷിനെ ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭു കുമാറും അമ്മാവൻ രതീഷും ആണ് പിടിയിലായത്.
ക്രിസ്തുമസ് ദിവസം സന്ധ്യയ്ക്ക് അനിഷ് സഹോദരനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ മാനാംകുളമ്പ് എന്ന സ്ഥലത്തു വെച്ച് പെണ്‍കുട്ടിയുടെ അച്ഛന് പ്രഭുകുമാർ, അമ്മാവന് സുരേഷ് എന്നിവര്‍ ചേർന്ന് വെട്ടി കൊല്ലുകയായിരുന്നു.
കഴുത്തിനും കാലിനുമാണ് അനീഷിന് വെട്ടേറ്റത്. അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സുരേഷും അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാറും ചേര്‍ന്നാണത്രേ കൊലപാതകം നടത്തിയതെന്ന് കുഴല്‍മന്ദം പോലിസ് അറിയിച്ചു. കൊലയ്ക്ക് ശേഷം ഒളിവിൽ പോയ പ്രഭുകുമാറിനു വേണ്ടി പോലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് പാലക്കാട് ഡിവൈ.എസ്.പി ശശികുമാർ പറഞ്ഞു.
അനീഷിന്റെ ഭാര്യയുടെ അമ്മാവനും അച്ഛനും ചേര്‍ന്നാണ് കൊല നടത്തിയതെന്നും ചേട്ടന്റെ ശരീരത്തിൽ നിരവധി കുത്തേറ്റ പാടുകളുണ്ടെന്നും അനീഷിന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
സാമ്പത്തികമായി രണ്ടു തട്ടിലുള്ളവരായിരുന്നു അനീഷും ഭാര്യയും. മാത്രമല്ല രണ്ടു സമുദായത്തിൽ പെട്ടവരും. പക്ഷേ സ്കൂള്‍ കാലം തൊട്ട് പ്രണയിച്ച പെണ്‍കുട്ടിയെ, പെയിന്റിംഗ് തൊഴിലാളിയായ അനീഷ് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്ന് രജിസ്റ്റർ വിവാഹം ചെയ്തു. മൂന്ന് മാസം മുൻപാണത്.
പെണ്‍കുട്ടി വീട് വിട്ടു വന്നതിനു ശേഷം അനീഷിന് നിരന്തരം ഭാര്യവീട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മൂന്നുമാസത്തില്‍ കൂടുതല്‍ ഒരുമിച്ച് കഴിയാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി വെല്ലുവിളി മുഴക്കിയിരുന്നു.സംഭവം ദുരഭിമദുരഭിമാനക്കൊലയാണെന്നാണ് പോലീസ് അറിയിച്ചു.