തിരുവനന്തപുരം:എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭരിക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നതെന്ന് സംവിധായകൻ ടി.വി ചന്ദ്രൻ.മുൻപ് ആരെയും ഭയക്കാതെ ഡോക്യുമെന്ററി ഫിലിം നിര്‍മിക്കാമായിരുന്നുവെന്നും ഇനി മുതല്‍ സിനിമ നിര്‍മിക്കുന്നവര്‍ ഇ.ഡിയെ ഭയക്കണമെന്നും ടി.വി ചന്ദ്രൻ പറഞ്ഞു.
തിരവനന്തപുരം കൈരളി തിയേറ്ററില്‍ പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മുമ്ബ് ആരെയും ഭയക്കാതെ ഡോക്യുമെന്ററി ഫിലിം നിര്‍മിക്കാമായിരുന്നു. ഗുജറാത്ത് കലാപത്തെ കുറിച്ച് രാകേഷ് ശര്‍മക്ക് ഡോക്യുമെന്ററി നിര്‍മിക്കാനായത് ഇ.ഡി ഭരണം ഇല്ലാത്തത് കൊണ്ടാണ്. എന്നാല്‍ ഇനി മുതല്‍ സിനിമ നിര്‍മിക്കുന്നവര്‍ ഇ.ഡിയെ ഭയക്കണം”. ടി.വി ചന്ദ്രൻ പറഞ്ഞു.