പത്തനംതിട്ട: പന്തളത്ത് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളായ ഡോക്ടർമാർ ഗുരുതരാവസ്ഥയിൽ.പന് തളം കുന്നുക്കുഴി’ ആർ.ആർ. ക്ലിനിക്ക് ഉടമ ഡോ. മണിമാരൻ (63),
ഭാര്യ പന്തളം അപ്പോളോ ആശുപത്രി ഉടമ ഡോ: കൃഷ്ണവേണി ( 58) എന്നിവരാണ് അമിതമായി മരുന്ന് കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ ആശുപത്രിയിലെ ജീവനക്കാർ വീട്ടിലെത്തി ഇരുവരെയും വിളിച്ചപ്പോൾ പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന്
പന്തളം പോലീസ് സ്ഥലത്തെത്തി അവശനിലയിൽ കണ്ട ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സുഹൃത്തുക്കൾക്കും മകൻ ഉൾപ്പെടെ പത്തോളം പേർക്കും കത്തെഴുതി വെച്ച ശേഷമാണ് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചത്.
ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് വിവരം.
പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രചരാചരണ വിഭാഗത്തിൽ കഴിയുകയാണ് ഇരുവരും.
ഐ.എം.എ. പന്തളം മേഖല വൈസ് പ്രസിഡൻ്റായായിരുന്നു മണിമാരൻ. തമിഴ്നാട്ടിൽ നിന്നും 40 വർഷം മുമ്പ് പന്തളത്തെത്തി ക്ലിനിക്ക് നടത്തിവരികയായിരുന്നു ഇരുവരും.
ആത്മഹത്യയിലേക്ക് ഇവരെ നയിച്ചതിന്റെ കാരണം വ്യക്തമല്ല.ആത്മഹത്യാക്കുറിപ്പി ൽ മരണത്തിന് മറ്റാർക്കും ഉത്തരവാദിത്തം ഇല്ലായെന്നും മൃതദേഹം തമിഴ്നാട്ടിൽ അടക്കം ചെയ്യണം എന്നുമാണ് ഉള്ളത്. കുന്നുക്കുഴി ജംഗ്ഷനിൽ
ക്ലിനിക്കിന് സമീപത്താണ് ഇവരുടെ വീട്.സംഭവത്തിൽ പന്തളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.