ലോകത്തിലെ മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ പട്ടികയിൽ നമ്മുടെ ചിക്കൻ 65 ഇടം പിടിച്ചു.ജനപ്രിയ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്ലറ്റ് പുറത്തിറക്കിയ ലോകത്തിലെ മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ ലിസ്റ്റിലാണ് ചിക്കൻ 65 ഇടം പിടിച്ചത്.
4.3 പോയിന്റ് നേടി 10-ാം സ്ഥാനത്താണ് ചിക്കൻ 65 ഇടം നേടിയത്.മുൻനിര റസ്റ്റൊറൻഡുകളിലായാലും വഴിയോര ഭക്ഷണശാലയിലായാലും ചിക്കൻ 65 ഒരു ജനപ്രിയ വിഭവമാണ്. വീട്ടില്‍ പോലും വളരെ വേഗത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.എങ്ങനെയാണ് ചിക്കൻ 65 ഉണ്ടാക്കുന്നതെന്ന് നോക്കാം.
സ്റ്റെപ് 1 :
500 ഗ്രാം എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു ബൗളില്‍ ഒരു ടീസ്പൂണ്‍ കാശ്മീരി മുളക് പൊടി, ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി, അര സ്പൂണ്‍ കുരുമുളക് പൊടി, ഓരോ സ്പൂണ്‍ വീതം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ്, രണ്ടു ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്ലോര്‍, ഒരു ടേബിള്‍ സ്പൂണ്‍ മൈദ എന്നിവ മിക്സ് ചെയ്തു ചിക്കന്‍ കൂടി ചേര്‍ത്ത് ചിക്കനില്‍ ഈ കൂട്ട് നന്നായി തേച്ചു പുരട്ടി വയ്ക്കുക. വെള്ളം ചേര്‍ക്കേണ്ട ആവശ്യം വരുന്നില്ല, ഈ ചിക്കന്‍ ഒരു മണിക്കൂര്‍ വയ്ക്കുക.

സ്റ്റെപ് 2:
ഒരു മണിക്കൂറിന് ശേഷം ചിക്കന്‍ ഒരു പാനില്‍ എണ്ണ ഒഴിച്ച് രണ്ടു വശവും വറുത്തെടുക്കുക. വറുക്കുമ്പോള്‍ കോട്ടിംഗ് ഇളകിപ്പോകാതെ വറുത്തെടുക്കുക.
സ്റ്റെപ് 3:
ചിക്കന്‍ വറുത്ത അതേ പാനില്‍ തന്നെ ചിക്കന്‍ വറുത്ത എണ്ണയില്‍ നിന്നും രണ്ടു ടേബിള്‍ സ്പൂണ്‍ എടുത്തു ഒരു സ്പൂണ്‍ ജീരകം, രണ്ടു കതിര് കറിവേപ്പില, അഞ്ചു പച്ചമുളക് കീറിയത്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരിഞ്ഞത് ഓരോ ടേബിള്‍ സ്പൂണ്‍ വീതം എടുത്തു വഴറ്റുക. ഇനി തീ കൂട്ടി വെച്ച് ഇതിലേക്ക് പാകത്തിന് ഉപ്പ്, രണ്ടു ടേബിള്‍ സ്പൂണ്‍ റെഡ്ചില്ലിപേസ്റ്റ് ചേര്‍ത്ത് ഇളക്കി ചിക്കന്‍ കഷണങ്ങള്‍ കൂടിചേര്‍ത്ത് മൂന്നു മിനിറ്റ് റ്റോസ് ചെയ്തു ഡ്രൈ ആക്കിയെടുക്കുക, ചിക്കന്‍ 65 തയ്യാര്‍.