IndiaNEWS

കക്കാട് ജുമാമസ്ജിദിന് നേരെ കല്ലേറ്

കണ്ണൂർ: കക്കാട് ജുമാമസ്ജിദിന് നേരെ കല്ലേറ്.കുഞ്ഞിപ്പള്ളി ജംഗ്ഷനിലെ റോഡിനോട് ചേര്‍ന്നുള്ള ജുമാമസ്ജിദിന് നേരെയാണ് അക്രമമുണ്ടായത്.സംഭവത്തിൽ പള്ളിയുടെ ജനല്‍ ഗ്ലാസുകൾ തകർന്നു.
ഇന്ന് പുലർച്ചെയാണ് സംഭവം.പള്ളി അധികാരികൾ അറിയിച്ചതനുസരിച്ച് എത്തിയ പോലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണ്.സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.കുഞ്ഞിപ്പള്ളി ലക്ഷം വീട് കോളനിയിൽ ‘തൃപ്തി’യിൽ പി. നിഖിൽ എന്ന അപ്പു (28) ആണ് പിടിയിലായത്.ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: