ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയില്‍ ട്രഷറിക്കു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ശമ്ബളം കൊടുക്കാൻ പോലും കടപത്രം ഇറക്കേണ്ടി വന്നത് പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. കേരളത്തിന്റെ സാമ്ബത്തിക സ്ഥിതി പരിതാപകരമായിട്ടും ധൂര്‍ത്ത് കുറക്കാത്ത സര്‍ക്കാര്‍ ജനങ്ങളെ മോഹന വാഗ്ദാനങ്ങള്‍ നല്കി കബളിപ്പിക്കുകയാണ്.
വെള്ളത്തിനും വെളിച്ചത്തിനും വില കൂട്ടിയിട്ടും വീടിന് ഉള്‍പ്പെടെ നികുതി കൂട്ടിയിട്ടും കരകയറാൻ പറ്റാത്ത വിധം കേരളം സാമ്ബത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. കൃത്യമായ നികുതി വിഹിതവും വായ്പയെടുക്കാൻ അര്‍ഹമായ അനുവാദവും മറ്റെല്ലാ സഹായങ്ങളും യഥാസമയം കേന്ദ്രം കേരളത്തിന് നല്‍കുന്നുണ്ട്. നികുതി വിഹിതവും കടമെടുപ്പ് അനുമതിയും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഏറെ കേന്ദ്രം നല്കി.
ജൂണ്‍ വരെ മാത്രം 14,957 കോടി രൂപ കേരളം കടമെടുത്തു. ഇതല്ലാം മറച്ചുവെച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ നാഴികക്ക് നാല്‍പ്പത് വട്ടം കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് മലയാളികളെ പറ്റിക്കാനും ധനമന്ത്രിയുടെ മുഖം രക്ഷിക്കാനും വേണ്ടിയാണ് – സുരേന്ദ്രൻ പറഞ്ഞു.