കൊച്ചി:ഓണത്തിനെ വരവേല്‍ക്കുന്ന ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ആഗസ്റ്റ് 20ന് വര്‍ണാഭമായ ചടങ്ങുകളോടെ നടക്കും.അത്താഘോഷം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
നടൻ മമ്മൂട്ടിയാണ് മുഖ്യാതിഥി.കെ. ബാബു എം.എല്‍.എ അധ്യക്ഷത വഹിക്കും.മന്ത്രി പി. രാജീവ് അത്തപതാക ഉയര്‍ത്തും.കുഞ്ചാക്കോ ബോബനും ദുല്‍ഖര്‍ സല്‍മാനും ഉൾപ്പെടെ നിരവധി സിനിമ താരങ്ങളും ഘോഷയാത്രയിൽ പങ്കുചേരും.
ഫോട്ടോഗ്രഫി, അത്തക്കാഴ്ച എന്നീ മത്സരങ്ങള്‍ അത്തംദിനത്തില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രത്യേകം സമ്മാനങ്ങളും നല്‍കും. സിയോന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൂക്കളമത്സരത്തില് ഇത്തവണ ആദ്യമായി വയോജനങ്ങളുടെ ആറ് ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. ഹരിതചട്ടം പാലിച്ചായിരിക്കും ഇത്തവണയും അത്താഘോഷ പരിപാടികള്‍ നടത്തുന്നത്. അത്തം മുതല്‍ പത്ത് ദിവസം വരെ നീളുന്ന വിവിധ കലാപരിപാടികള്‍ ലായം കൂത്തമ്ബലത്തില്‍ അരങ്ങേറും.