KeralaNEWS

മഴക്കുറവ്: കേരളം പ്രതിസന്ധിയിലേക്ക്

കാലവർഷം പകുതി പിന്നിടുമ്പോൾ സംസ്ഥാനത്ത് ലഭിച്ച മഴയില്‍ ഗണ്യമായ കുറവ്.കേരളത്തില്‍ 35 ശതമാനം കുറവാണ് ഇത്തവണ മഴ കണക്കുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1301.7 mm ആയിരുന്നു. എന്നാല്‍ ഇത്തവണ ലഭിച്ചത് 852 mm ആണ്. അടുത്ത രണ്ട് മാസങ്ങളില്‍ സാധാരണയില്‍ കുറവ് മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

Signature-ad

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മഴ കുറയുന്നത് സംസ്ഥാനത്ത് കുടിവെള്ളത്തിനുൾപ്പടെ രൂക്ഷമായ പ്രതിസന്ധിക്ക് കാരണമാകും.ഡാമുകളിൽ വെള്ളം കുറയുന്നത് കെഎസ്ഇബിയേയും പ്രതിസന്ധിയിലേക്ക് നയിക്കും.

Back to top button
error: