കോഴിക്കോട്: വില്‍പ്പനക്കെത്തിച്ച ആനക്കൊമ്പുമായി നാലംഗ സംഘത്തെ പിടികൂടി. ഫോറസ്റ്റ് ഇന്റിലിജന്‍സും ഫ്ലയിങ് സ്ക്വാഡും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും രണ്ട് ആനക്കൊമ്പ് കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ ആനക്കൊമ്പ് കടത്താന്‍ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തു.
ഫോറസ്റ്റ് ഇന്റലിജന്‍സും കോഴിക്കോട് ഫ്ളയിങ്, സ്ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാലംഗം സംഘം പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കെ.എസ്.ആര്.ടി.സി പരിസരത്തു നിന്നും ആനക്കൊമ്പുമായി നാലുപേരെ പിടികൂടിയത്. മലപ്പുറം സ്വദേശികളാണ് പിടിയിലായത്. കൊമ്പുകള്‍ അട്ടപ്പാടിയില്‍ നിന്ന് കൊണ്ടുവന്നെന്നാണ് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്.
അതിനിടെ, രഹസ്യ വിവരത്തെ തുടര്‍ന്ന് ഈ മാസം ആദ്യം എറണാകുളം പട്ടിമറ്റത്ത് ആനക്കൊമ്പുമായി നാലുപേര്‍ വനം വകുപ്പിന്റെ പിടിയിലായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെ തൃശൂര്‍ ചേലക്കരയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ വൈദ്യതാഘാതമേറ്റ് ചരിഞ്ഞ കാട്ടാനയുടെ ആനക്കൊമ്പ് മുറിച്ചെടുത്ത ശേഷം ജഡം കുഴിച്ചിട്ടുവെന്ന വിവരം ലഭിച്ചത്.