CrimeNEWS

കുളത്തൂപ്പുഴയിലെ പീഡനദൃശ്യ വില്‍പ്പന; ദമ്പതികളുടെ കിടപ്പറരംഗങ്ങള്‍ പെണ്‍കുട്ടിയെ കൊണ്ടും പകര്‍ത്തിച്ചു

കൊല്ലം: കുളത്തൂപ്പുഴയില്‍ ട്യൂഷന്‍ നല്‍കാനെന്ന വ്യാജേന വീട്ടില്‍ വിളിച്ചുവരിത്തി പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍വഴി വിറ്റ ദമ്പതിമാര്‍ സ്വന്തം കിടപ്പറ ദൃശ്യങ്ങളും വില്‍പ്പന നടത്തി. കുളത്തൂപ്പുഴ സാംനഗര്‍ കാഞ്ഞിരോട്ടുകുന്ന് വിഷ്ണുഭവനില്‍ വിഷ്ണു (33), ഭാര്യ സ്വീറ്റി (21) എന്നിവരാണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്.

സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത്: ഇന്‍സ്റ്റഗ്രാം വഴിയാണ് വിഷ്ണു പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അതിനിടെ ചെങ്ങന്നൂര്‍ സ്വദേശിനിയായ സ്വീറ്റിയെ ഇയാള്‍ വിവാഹം കഴിച്ചു. വീടുനിര്‍മാണം നടക്കുന്നതിനാല്‍ ഇയാള്‍ പെണ്‍കുട്ടിയുടെ വീടിനുസമീപം വാടകയ്ക്ക് താമസം ആരംഭിച്ചു. പിന്നീട് ട്യൂഷനെടുക്കാനെന്നപേരില്‍ പെണ്‍കുട്ടിയെ വാടകവീട്ടില്‍ എത്തിച്ചും പീഡിപ്പിച്ചു. സ്വീറ്റി ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ഭര്‍ത്താവിനൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പങ്കാളിയായി. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി.

Signature-ad

കൂടാതെ വിഷ്ണുവും ഭാര്യയുമായുള്ള കിടപ്പറദൃശ്യങ്ങള്‍ പെണ്‍കുട്ടിയെക്കൊണ്ട് പകര്‍ത്തിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി ആവശ്യക്കാര്‍ക്ക് വില്‍ക്കുകയുംചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ സര്‍വീസ് അക്കൗണ്ട് തുറന്ന് ഇതുവഴിയാണ് ലൈംഗികദൃശ്യങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 500 മുതല്‍ 2,000 രൂപവരെ ഈടാക്കിയിരുന്നതായും പോലീസ് കണ്ടെത്തി.

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി സഹപാഠിയോട് കഴിഞ്ഞദിവസം പറഞ്ഞു. സഹപാഠി വിവരം അധ്യാപകരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: