റാഞ്ചി:ജാർഖണ്ഡിൽ കൂണിന് കിലോയ്ക്ക് 800 രൂപ വില.ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ വ്യാപകമായി ലഭിക്കുന്ന ഒരിനം കൂണാണ് റുഗ്ദ. പോഷക ഗുണങ്ങളാല്‍ സമ്ബന്നമായ ഈ കൂണിന് കിലോയ്ക്ക് 800 രൂപയാണ് വില.
ജാര്‍ഖണ്ഡിന്റെ ചില ഭാഗങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒരു തരം ഭക്ഷ്യയോഗ്യമായ കൂണാണ് റുഗ്ദ. ഇത് പ്രാദേശിക വിപണികളില്‍ മാത്രമാണ് ലഭ്യമാകുന്നത്. സന്താലി, ഓറോണ്‍ വംശജരായ ഗോത്രവര്‍ഗ സ്ത്രീകളാണ് കൂടുതലായും കൂണ് പറിച്ചെടുത്ത് ചന്തകളില്‍ വില്‍പ്പനയ്ക്കെത്താറുള്ളത്.
ഇത് ഓവല്‍ ആകൃതിയില്‍ വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത്. കൂണിന്റെ ഉള്ളില്‍, മുട്ടയുടെ മഞ്ഞക്കരു പോലെ കറുത്ത നിറത്തില്‍ വെല്‍വെറ്റ് പോലെ ഒരു പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. കൂണ്‍ പാചകം ചെയ്യുന്നതിനുമുമ്ബ്, മണ്ണിന്റെ അംശം നീക്കം ചെയ്യുന്നതിനായി നന്നായി വൃത്തിയാക്കണം. ചപ്പാത്തിക്കും ചോറിനും ഒപ്പം കറിയായാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്.