CrimeNEWS

15 വയസുകാരിയെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി, പോണ്‍ സൈറ്റുകളിലിട്ടു; ദമ്പതികള്‍ പിടിയില്‍

കൊല്ലം: കുഴത്തൂപ്പുഴയില്‍ 15 വയസുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ദമ്പതികള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ചു വീഡിയോ ചിത്രീകരിച്ച പ്രതികളെ കുളത്തൂപ്പുഴ പോലീസാണ് അറസ്റ്റ് ചെയ്തത്. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണു പെണ്‍കുട്ടിയുടെ പരാതിയില്‍ പിടിയിലായത്.

വിദ്യാര്‍ത്ഥിനിയെ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു ഇയാള്‍. പിന്നീട് പീഡന ദൃശ്യങ്ങള്‍ ഭാര്യയെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയായിരുന്നു. ആവശ്യക്കാരില്‍ നിന്നായി മുന്‍കൂറായി പണം വാങ്ങിയശേഷം ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അയച്ചു നല്‍കുന്നതാണ് ഇവരുടെ പതിവ്. നിരവധി പേരാണ് ഇവരില്‍ നിന്ന് പീഡന ദൃശ്യങ്ങള്‍ വാങ്ങിയിട്ടുള്ളത്. ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയതായി പോലീസ് പറയുന്നു.

Signature-ad

പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭാര്യയുടെ സഹായത്തോടെ പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. കുളത്തൂപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. അനീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ ബാലസുബ്രമണ്യന്‍, എസ്‌ഐ ഷാജഹാന്‍, എഎസ്‌ഐ വിനോദ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സുജിത്ത്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രതീഷ്, അജിന എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Back to top button
error: