പത്തനംതിട്ട: പോലീസ് നടത്തിയ കോമ്ബിങ് ഓപ്പറേഷനില്‍ മദ്യപിച്ച് വാഹനം ഓടിച്ച 56 പേര് കുടുങ്ങി.
പിടികിട്ടാപ്പുള്ളികളായ രണ്ടുപേരെയും, ജാമ്യമില്ലാ വാറന്റില്‍ കഴിഞ്ഞുവന്ന 16 പ്രതികളെയും പിടികൂടി.
ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെട്ട് ഒളിവിലായിരുന്ന മൂന്നുപേരെയും, മറ്റ് കേസുകളില്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്തു.
54 ലോഡ്ജുകളും, റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റേഷനുകളും ഉള്‍പ്പെടെ 47 പൊതു ഇടങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ പ്രകാരമുള്ള നടപടികള്‍ക്ക് വിധേയരായവരില്‍ 8 പേരുടെ നിലവിലെ നില പരിശോധിച്ചു, കാപ ലംഘനം കണ്ടെത്തിയില്ലെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ നിര്‍ദേശപ്രകാരം വ്യാഴാഴ്ച രാത്രി 7 മുതല്‍ ഇന്നലെ പുലര്‍ച്ചെ 2 വരെ ജില്ലയില്‍ കോമ്ബിങ് ഓപ്പറേഷന് നടത്തിയത്.